ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ.ശ്രീജേഷിനെ സൽക്കരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഇന്ത്യക്കായി വിയർത്തു നേടിയ ഈ മെഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോടു കടപ്പെട്ടിരിക്കുന്നെന്നും സുരേഷ് ഗോപി

മന്ത്രിമാരുടെ പോരിനിടയിൽപെട്ടു ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ.ശ്രീജേഷിനുള്ള സ്വീകരണം സംസ്ഥാന സർക്കാർ മാറ്റിവച്ചിരുന്നു. പി.ആർ.ശ്രീജേഷും കുടുംബവും ശനിയാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു . തലസ്ഥാനത്തേക്കുള്ള യാത്രക്കിടെയാണ് പരിപാടി മാറ്റിയ വിവരം ശ്രീജേഷിനെ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്. എന്നാൽ ഇന്നലെ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടിൽ പി.ആർ.ശ്രീജേഷിന് സ്വീകരണം നൽകി.
ഒളിംപിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവും മലയാളിയുമായ പി.ആർ.ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കിയായിരുന്നു കേന്ദ്രമന്ത്രിയുടെ സ്വീകരണം. സ്വന്തം വീട്ടിലാണു സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിന് സദ്യയൊരുക്കിയത്. ഒളിംപിക്സ് മെഡൽ ശ്രീജേഷ് കേന്ദ്രമന്ത്രിക്ക് കാണിച്ചു കൊടുത്തു. ഇന്ത്യയ്ക്കായി വിയർത്തു നേടിയ ഈ മെഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോടു കടപ്പെട്ടിരിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ ക്ഷേത്രങ്ങൾ സന്ദർശിച്ച ശ്രീജേഷിനും കുടുംബത്തിനും ഉച്ചയ്ക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വവസതിയിൽ സദ്യയൊരുക്കിയിരുന്നു . ഒളിംപിക്സ് മെഡൽ ശ്രീജേഷ് മന്ത്രിക്കു കാണിച്ചു കൊടുത്തു. ഒളിംപിക്സ് മെഡൽ ശ്രീജേഷ് മന്ത്രിക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മെഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോടു കടപ്പെട്ടിരിക്കുന്നെന്ന് അഭിനന്ദനങ്ങൾ അറിയിച്ചു സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























