Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

മമ്മൂട്ടി മോഹൻലാലും സിപി എം ഉന്നതരും സർക്കാർ ഉന്നതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്...രഞ്ജിത്ത് രാജി വെച്ചാൽ മന്ത്രി ഗണേഷ് കുമാറിലേക്കും എം. മുകേഷ് എം.എൽ എയിലേക്ക്, നീങ്ങുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്...

26 AUGUST 2024 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിനുണ്ടാക്കിയ ഇമേജ് നഷ്ടം നേരിടാൻ മാധ്യമ പ്രവർത്തകർക്കിടയിലെ നീല കഥകൾ അന്വേഷിക്കേണ്ട ഗതികേടിലേക്ക് പിണറായി സർക്കാർ. അതിനിടെ നീല സിനിമാ കഥകളുടെ മാധ്യമ സ്ക്രീനിംഗ് എത്രയും വേഗം അവസാനിപ്പിക്കുന്നതിന് ദൃശ്യ- പത്ര മാനേജ്മെന്റുമായി സിനിമാരംഗത്തെ ഉന്നതർ ചർച്ചകൾ തുടങ്ങി കഴിഞ്ഞു.കഴിഞ്ഞദിവസം ചില മന്ത്രിമാർ മാധ്യമ പ്രവർത്തകർക്കിടയിലെ ചീഞ്ഞ കഥകൾ ഹേമ കമ്മിറ്റിക്ക് പിന്നാലെ അന്വേഷിക്കുമെന്ന് സ്ഥിരീകരണം നൽകിയിരുന്നു.മാധ്യമങ്ങളെ ചൊൽപ്പടിയിൽ നിർത്താൻ ഇതു മാത്രമാണ് പോംവഴിയെന്ന് സർക്കാർ കരുതുന്നു. മാധ്യമങ്ങൾക്ക് നൊന്താൽ അവർ സർക്കാരിനെ വെറുതെ വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ പബ്ലിക് റിലേഷൻസ് വിഭാഗം  അദ്ദേഹത്തിന് ഉപദേശം നൽകിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ സിനിമാക്കാരെക്കാൾ  കൂടുതൽ പ്രതിസന്ധിയിലായത് സർക്കാർ ആണ്.  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രത്യേക പരാമർശം ഒന്നുമില്ലെങ്കിലും ചില സിനിമാക്കാരെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപണം ഉയർന്നു.  ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെ ഒരു ഘട്ടത്തിൽ ആരോപണത്തിൽ നിന്നും ഒഴിവാക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രമിച്ചു എന്നത് ശരിയാണ്.  ഇക്കാര്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത് മനസ്സിലാക്കിയ ഉടൻതന്നെ മന്ത്രി ഇതിൽ നിന്നും പിന്മാറി.  ബംഗാളി നടി രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ  പശ്ചാത്തലത്തിൽ അദ്ദേഹത്തോട് അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറിനിൽക്കണമെന്ന ഉപദേശം സിപിഎമ്മിലെ  ഉന്നതനാണ് നൽകിയത്. 

 

രഞ്ജിത്ത് രാജി വെച്ചാൽ മന്ത്രി ഗണേഷ് കുമാറിലേക്കും എം. മുകേഷ് എം.    ൽ എ യിലേക്ക് നീങ്ങുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയുംഎന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  എന്നാൽ രഞ്ജിത്ത് എപ്പിസോഡ് അവസാനിച്ചാലും മുകേഷും  മറ്റ് സിപിഎം കലാകാരന്മാരും രക്ഷപ്പെടില്ലെന്ന് തന്നെയാണ് മാധ്യമങ്ങൾ പറയുന്നത്.  മമ്മൂട്ടി മോഹൻലാലും സിപി എം  ഉന്നതരും സർക്കാർ ഉന്നതരുമായി നിരന്തരം ആശയവിനിമയം  നടത്തുന്നുണ്ട് .  ഇരുട്ടുകൊണ്ട് ഓട്ടയടക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.  തൽക്കാലം മാധ്യമങ്ങളുടെ വായ അടയ്ക്കാൻ എന്തെങ്കിലും കണ്ടെത്തുക.  അതിനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.  മാധ്യമപ്രവർത്തകർക്കിടയിലെ ചില ആരോപണങ്ങൾ പർവ്വതീകരിച്ച് മാധ്യമങ്ങളെ  മൊത്തം അടച്ചാക്ഷേപിക്കാനാണ് സർക്കാർ നീക്കം.

 

സ്വന്തം മാധ്യമപ്രവർത്തകർക്കെതിരെ സർക്കാർ ഇറങ്ങുമ്പോൾ അതിന് പിന്നണി പാടാൻ ഇടതുമുന്നണിയിലെ പോഷക സംഘടനാ  പ്രവർത്തകരെയാണ് സർക്കാർ കണ്ടെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പ്രചരണം നടത്തി മാധ്യമങ്ങളെ ചൊൽപ്പടിയിൽ നിർത്തുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ ഒരു പ്രസ്ക്ലബ് ഭാരവാഹിക്കെതിരെ വരെ ലൈംഗികാരോപണം ഉയർന്നിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍  സർക്കാരിന്  നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം ലഭിച്ചു. ഡയറക്ടർ  ജനറൽ ഓഫ് പ്രൊസിക്യൂഷൻ  ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പാരതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം. 

പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം. പൊതു ജന മദ്ധ്യത്തിൽ  ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട  സർക്കാരിന്   ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം ലഭിച്ചത്.  ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ ഭയമുണ്ട്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ  രാജി സർക്കാരിനെ പ്രതിസന്ധിയിലാക്കി .രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമെന്നായിരുന്നു എൽഡിഎഫ് നിലപാട്.ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്‍റെ  ഇന്നലത്തെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുന്നു .പിന്നാെലെ  രഞ്ജിത്തിനെ നീക്കണമെന്ന് എൽ‍ഡിഎഫിൽ തന്നെ സമ്മർദ്ദം ശക്തമാവുകയായിരുന്നു.

 

വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന്  ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് എത്തിയത്  സി പി   എമ്മിനെ പ്രതിസന്ധിയിലാക്കി.  പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്.

 

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.എന്നാൽ ആരോപണം എം മുകേഷ് എംഎൽഎ തള്ളിയിരുന്നു. ‘അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല’– മുകേഷ് പറഞ്ഞിരുന്നു.

 

എന്നാൽ ഇതെല്ലാം ജനങ്ങൾ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയും സി പി എമ്മും ഹേമ കമ്മിറ്റിയിൽ നിന്നും തലയൂരാനാണ് കിണഞ്ഞ് ശ്രമിക്കുന്നത്. എത്രയും വേഗം രക്ഷപ്പെടണം. അതിനാണ് മാധ്യമങ്ങളെ ലക്ഷ്യമിടുന്നത്. മുമ്പും മാധ്യമങ്ങളെയാണ് സി പി എം ആക്ഷേപിക്കുന്നത്. സിനിമാ ഉന്നതർ മാധ്യമ മാനേജ്മെന്റുകളെ കൈയിലെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സിനിമാക്കാർ ഇല്ലാതെ മാധ്യമങ്ങൾക്ക് മുന്നോട്ടു പോകാനില്ല. പ്രധാന മാധ്യമങ്ങളെയാണ്  ഉന്നതർ ലക്ഷ്യമിടുന്നത്. മാനേജ്മെന്റുകളെ സാമ്പത്തിക വാഗ്ദാനം  നൽകിയാണ് സ്വാധീനിക്കുന്നത്. മാധ്യമങ്ങൾക്ക് സിനിമാ ഷോ നടത്താതിരിക്കാനാവില്ല. പിണക്കാനാണ് ഉദ്ദേശമെങ്കിൽ രണ്ടു വഴി എന്ന് സിനിമാക്കാർ  തുറന്നു പറഞ്ഞുകഴിഞ്ഞു. എന്നാൽ എൻടൈൻ മെന്റ് ചാനൽ നടത്താത്ത മാധ്യമ പ്രവർത്തകർ ഭീഷണിയിൽ വീഴുന്നില്ല എന്നതാണ് രസകരമായ കാര്യം. അതേ സമയം സർക്കാർ ഉന്നത  സിനിമാക്കാർക്കൊപ്പമാണ് നിൽക്കുന്നത്. 

  ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ യഥാര്‍ഥ കോപ്പിക്ക് ഒപ്പം രണ്ട് പകർപ്പുകളും കൈമാറി. മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലനുമാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിനൊപ്പം വിവിധ രേഖകളും സാംസ്കാരിക മന്ത്രിക്ക് കൈമാറിയിരുന്നതായി ജസ്റ്റിസ് ഹേമ സർക്കാരിനെ കത്തിലൂടെ അറിയിച്ചിരുന്നു. തന്റെ ഓഫിസിൽ റിപ്പോർട്ടിന്റെ മറ്റ് കോപ്പികളില്ലെന്നും കത്തിൽ വ്യക്തമാക്കി. ഈ കത്തിലാണ്, വ്യക്തിപരമായ പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ  നിർദേശിച്ചത്. ഇക്കാര്യം കത്തിലൂടെ സാംസ്കാരിക മന്ത്രിയെയും അറിയിച്ചു. കത്തിന്റെ പകർപ്പുള്ളപ്പോഴാണ് ഇക്കാര്യം മുൻ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും നിഷേധിക്കുന്നത്.     സർക്കാരിന് നൽകിയ റിപ്പോർട്ടിനൊപ്പം മൊഴികളോ മറ്റ് രേഖകളോ ഇല്ലെന്നാണ് വാദം.ഇത് ശരിയല്ലെന്നാണ് സാംസ്കാരിക വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. റിപ്പോർട്ട് ആദ്യം സാംസ്കാരിക വകുപ്പിൽ സൂക്ഷിച്ചു. മൊഴിപ്പകർപ്പുകൾ സാംസ്കാരിക വകുപ്പ് പരിശോധിച്ചിരുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് മൊഴികളിലുള്ളത്. ഇതിനാലാണ് അതീവ സുരക്ഷയിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്. റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തു പോകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഡിജിറ്റൽ തെളിവുകളും മൊഴിപ്പകർപ്പുകളും ആഭ്യന്തരവകുപ്പിലെ രഹസ്യവിഭാഗത്തിലെ ലോക്കറിലേക്ക് മാറ്റി. അതീവരഹസ്യ രേഖകൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. 3 കോപ്പികളിൽ ഒരു കോപ്പി പിന്നീട് നിയമവകുപ്പ് സെക്രട്ടറിയുടെ ഓഫിസിനു കൈമാറി. നിയമപരമായ കാര്യങ്ങൾ വിശകലനം ചെയ്യാനായിരുന്നു ഇത്.   
റിപ്പോർട്ടിനൊപ്പം രേഖകളും കൈമാറുന്നതായി ജസ്റ്റിസ് ഹേമ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വാട്സാപ് സന്ദേശങ്ങളുടെ അടക്കം ഫോട്ടോകളുണ്ടായിരുന്നു. റിപ്പോർട്ട് പുറത്തുവിട്ടത് ഇതെല്ലാം ഒഴിവാക്കിയാണ്. ഹേമ കമ്മിഷന്റെ നിരീക്ഷണങ്ങൾ അടങ്ങിയ 6 പേജും ഒഴിവാക്കി. മൂന്ന് പ്രധാന നിർദേശങ്ങളും പുറത്തു വിട്ടില്ല. തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾക്ക് സുപ്രീംകോടതി നിർദേശപ്രകാരം കർശന നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഐപിസി 354 അനുസരിച്ച് കേസെടുക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. മാനഭയം കൊണ്ടോ ഭയംകൊണ്ടോ പരാതി നൽകാൻ മടിക്കുന്നവർക്ക് നിയമസഹായത്തിനായി സർക്കാർ ബദൽമാർഗം കണ്ടെത്തണമെന്നും ശുപാർശയുണ്ടായിരുന്നു. ഇതെല്ലാം പുറത്തുവിട്ട റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.     296 പേജുകളുണ്ടായിരുന്ന റിപ്പോർട്ടിൽനിന്ന് വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കാനായി 61 പേജുകളും ഒട്ടേറെ ഖണ്ഡികകളും ഒഴിവാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണം ഉന്നയിച്ചവരുടെ പരാതി ലഭിച്ചാൽ കേസെടുക്കാമെന്നു സർക്കാർ പറയുന്നതിന്റെ സാങ്കേതിക ന്യായം ഇരകളുടെ പേരുകൾ സംബന്ധിച്ച് റിപ്പോർട്ടിലുള്ള അവ്യക്തതയാണ്. മൊഴി നൽകിയ സ്ത്രീകളുടെ പേര് കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല. അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ഇരയുടെ മൊഴി പൊലീസിനു രേഖപ്പെടുത്തണമെങ്കിൽ കമ്മിറ്റി അധ്യക്ഷ ജസ്റ്റിസ് ഹേമയോ, അംഗങ്ങളായ നടി ശാരദ, കെ.ബി.വൽസല കുമാരി എന്നിവരോ പേരു പൊലീസിനോട് ആദ്യം വെളിപ്പെടുത്തണം. അങ്ങനെ വന്നാൽ ഇവരിലൊരാൾ കേസിൽ ആദ്യ സാക്ഷിയാകും. ഇത് സംഭവിക്കില്ല. വെളിപ്പെടുത്തൽ നടത്തിയ ഒരു ഇരയുടെയും പേരോ, വിശദാംശമോ മൊഴിക്കൊപ്പം രേഖപ്പെടുത്തിയിട്ടില്ലെന്നു കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.     കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളിൽ മൊഴി നൽകിയവരുടെയെല്ലാം പേരുണ്ടായിരുന്നു. എന്നാൽ ചോദ്യാവലിക്ക് ഉത്തരം നൽകിയ സ്ത്രീകളുടെ പേരുകൾ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഈ രേഖകളിൽനിന്നു നീക്കം ചെയ്തെന്നു കമ്മിറ്റി റിപ്പോർട്ടിലെ 40–ാം ഖണ്ഡികയിൽ പറയുന്നു. സിനിമ വ്യവസായത്തിന്റെ ആകെ ക്ഷേമം കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണു വിശദീകരണം. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും റിപ്പോർട്ട് നൽകാനുമാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.അവിടെ പേരുകൾ പ്രധാനമല്ലെന്നും ആരുടെയെങ്കിലും പേരു പറയുകയോ, നാണം കെടുത്തുകയോ, കുറ്റവാളികളെ കണ്ടെത്തുകയോ കമ്മിറ്റിയുടെ ഉത്തരവാദിത്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ചില സംവിധായകരുടെയും നടന്മാരുടെയും നല്ല പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകൾ മൊഴി നൽകിയിരുന്നു. ഇവരുടെ പേരുകളും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നില്ല.  ഇത്തരം പ്രതിസന്ധിക്കിടയിലാണ്  ചില താരങ്ങൾ പേരുകൾ തുറന്നു പറഞ്ഞുതുടങ്ങിയത്. അതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (22 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (42 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (58 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends