ഇനിയങ്ങോട്ട് പല മുഖമൂടികളും അഴിഞ്ഞു വീഴാൻ പോവുകയാണ്...അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമ്പോള്‍...സിനിമാ ലോകത്ത് സമ്പൂര്‍ണ്ണ അനിശ്ചിതത്വം... ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം...

ഇനിയങ്ങോട്ട് പല മുഖമൂടികളും അഴിഞ്ഞു വീഴാൻ പോവുകയാണ് . ഇത്രയും കടുത്ത ഇക്കിളിപ്പെടുത്തുന്ന താരരാജാക്കന്മാരുടെ കഥകൾ പുറത്തു വന്ന സ്ഥിതിക്ക് ഇനി സർക്കാരിന് കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല. കാരണം അത്രെയേറെ സമ്മർദ്ദമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് . അതുകൊണ്ട് തന്നെ ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. മലയാള സിനിമാമേഖലയെ പിടിച്ചുലച്ചു ലൈംഗിക ആരോപണങ്ങൾ തുടരുന്നതിനിടെയാണു നടപടി. വിമർശനം കടുത്തതോടെയാണു സർക്കാർ നീക്കം. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുൻ നിലപാട്.
ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്.റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമ്പോള്‍ സിനിമാ ലോകത്ത് സമ്പൂര്‍ണ്ണ അനിശ്ചിതത്വം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരാതി ഉന്നയിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അതും അന്വേഷിക്കും.നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം.ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബാണ് വെങ്കിടേഷിനെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെ വെങ്കിടേഷ് പ്രവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം പോലീസ് മേധാവിയുടെ സമ്പൂര്‍ണ്ണ നിരീക്ഷണവും ഉണ്ടാകും. പോലീസ് ആസ്ഥാനത്തെ സമകാലീക വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വെങ്കിടേഷിനെ ചുമതല ഏല്‍പ്പിച്ചത്.ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി മെറിന് ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റേ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന് എന്നിവരാണ് സംഘത്തിലുള്ളത്. ഐജി സ്പര്‍ജന്‍ കുമാറും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന വ്യക്തിയല്ല. വിവാദ രഹിതമായി കാര്യങ്ങള്‍ കൊണ്ടു പോകണമെന്നാണ് തീരുമാനം. വെളിപ്പെടുത്തല്‍ നടത്തിയവരോട് പോലീസ് വിശദാംശങ്ങള്‍ തേടും. മൊഴിയും എടുക്കും.
ആരെല്ലാം മൊഴി നല്‍കുമെന്നതാണ് നിര്‍ണ്ണായകം. അന്വേഷണ സമിതി നാളെ യോഗം ചേരും.ബംഗാളി നടി ശ്രീലേഖ മിത്ര, മലയാളി സിനിമാപ്രവര്‍ത്തക, സോണിയ മല്‍ഹാര്‍, ടെസ് ജോസഫ്, ശ്വേത മേനോന് തുടങ്ങിയവരാണ് തൊഴില്‍ ചൂഷണവും ലൈംഗികാതിക്രമവും തുറന്നുപറഞ്ഞത്.ഡബ്ല്യുസിസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ ഏഴിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഡിസംബര്‍ 31ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമയില്‍ സ്ത്രീപുരുഷ വിവേചനമുണ്ടെന്നും സ്ത്രീകള്‍ പലവിധ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിന് നിയോഗിച്ച സംഘത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.
https://www.facebook.com/Malayalivartha
























