പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയി; 46 മിനിറ്റ് പാകിസ്ഥാനിൽ സംഭവിച്ചത് .!

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട്,ഉക്രയിൻ സന്ദർശനം കഴിഞ്ഞു അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങവേ സംഭവിച്ചത് ആകാംഷയുളവാക്കുന്ന വാർത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ളമടക്കയാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയതായി റിപ്പോർട്ട്.
സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്., പ്രധാനമന്ത്രിയുടെ വിമാനം രാവിലെ 10:15 ന് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏകദേശം 46 മിനിറ്റ് അവിടെ തുടർന്നുവെന്നാണ്. വിമാനം ഇസ്ലാമാബാദിലെയും ലാഹോറിലെയും എയർ കൺട്രോൾ സോണുകളിലൂടെ നീങ്ങിയിരുന്നു. അതിനു മുന്നേ അതിർത്തി പ്രദേശമായ ചിത്രാൽ വഴി കടന്നുപോയി .
ഒടുവിൽ 11:01 ന് അമൃത്സർ വഴി ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു എന്നാണ് വിവരം. അന്താരാഷ്ട്ര സിവിൽ ഏവിയേഷന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് കീഴിലാണ് വിമാനം അനുവദിച്ചതെന്നാണ് അധികൃതർ പറയുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമാക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ, നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബന്ധപ്പെട്ട രാജ്യത്തെ സിഎഎയെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതി എന്നുമാണ്.
https://www.facebook.com/Malayalivartha
























