ബ്ലൗസ് താഴ്ത്തണം : വയറ് കാണിക്കണം സോണിയയെ കേട്ട് ഞ്ഞെട്ടി കേരളം ഇനിയെല്ലാം സ്പർജൻ നോക്കും...
മലയാള സിനിമയിലെത്തുന്ന പെൺകുട്ടികളുടെ ശരീരങ്ങളും അളവെടുക്കുന്ന സിനിമാക്കാരുടെ പൂർണ വിവരങ്ങളും ഇത്തരം അനുഭവങ്ങളും കൈമാറാൻ ഇരകൾക്ക് അവസരം. ഐ.ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിലുള്ള ഏത് അംഗത്തിന് മുന്നിലും ഇത്തരം അനുഭവങ്ങളുടെ കെട്ടഴിക്കാം.
നടി സോണിയാ മൻഹാറിന്റെ അനുഭവം വാർത്തയായതോടെയാണ്
സിനിമയിലെ നീല തരംഗത്തിന്റെ പൂർണ വിവരങ്ങൾ രഹസ്യമായി ശേഖരിക്കാൻ അന്യേഷണ സംഘം തീരുമാനിച്ചത്.
സിനിമയിലേക്ക് സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനെത്തുന്ന പെണ്‍കുട്ടികളുടെ അഴകളവുകള്‍ വരെ ഫോട്ടോകളായി ആവശ്യപ്പെടാറുണ്ടെന്ന് നടി സോണിയാ മല്‍ഹാര്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. വിവാഹിതയായ പ്രസവിച്ച പെണ്‍കുട്ടിയാണെങ്കില്‍ വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ചിലപ്പോള്‍ ബ്ലൗസ് അല്‍പം താഴ്ത്തിയിട്ട് സ്തനത്തിന്റെ പകുതി ഭാഗം വരെ ഫോട്ടോയില്‍ കാണിക്കാന്‍ പറയുമെന്നും സോണിയ വ്യക്തമാക്കി.
'ഒരു സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ ശരീരം എങ്ങനെയിരിക്കും എന്നത് അത്ര വലിയ പ്രശ്‌നമൊന്നുമില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ പല സാങ്കേതിക വിദ്യകളുമുണ്ട്. സ്‌ട്രെച്ച് മാര്‍ക്കുണ്ടെങ്കില്‍ മേക്കപ്പ് ചെയ്‌തെല്ലാം അത് മറയ്ക്കാന്‍ പറ്റും. ഹോളിവുഡിലൊക്കെ അങ്ങനെ തന്നെ ആണ്. പ്രസവിച്ച സ്ത്രീകള്‍ തന്നെയാണ് ആക്ഷനും ഫൈറ്റുമെല്ലാം ചെയ്യുന്നത്. ഇവിടെ ഓരോ പേരില്‍ ഉടായിപ്പ് പടങ്ങള്‍ എടുത്തിട്ട് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു.' സോണിയ വ്യക്തമാക്കുന്നു.
വാളെടുത്തവനെല്ലാം വെളിച്ചപ്പാടാണ് എന്ന് പറയുന്നതുപോലെ എന്തെങ്കിലും കാട്ടിക്കൂട്ടാന്‍വേണ്ടി സിനിമ അനൗണ്‍സ് ചെയ്യുന്നവരാണ് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
'കാസ്റ്റിങ് കോള്‍ ആയി കുറേ പെണ്‍കുട്ടികളെ വിളിക്കുക, അഭിനയിപ്പിക്കുക, ഫോട്ടോഷൂട്ട് നടത്തുക. പിന്നെ കുറേ പേരെ വളച്ചുനോക്കും. നഖം കൊള്ളാം, കണ്ണ് കൊള്ളാം, മുഖം കൊള്ളാം, നിതംബം കൊള്ളാം. ഇങ്ങനെയെല്ലാമാണ് വീഴാന്‍വേണ്ടി പറയുക. ആരെങ്കിലും വീണാല്‍ അവരെ ഉപയോഗിക്കും. ഇത്തരത്തില്‍ പല തരത്തിലുള്ള ചൂഷണങ്ങളുമുണ്ടാകുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുന്നത്. സിനിമേ മേഖലയിലെ ഇത്തരം മോശം കാര്യങ്ങള്‍ ശുദ്ധീകരിച്ച് വളര്‍ത്തിക്കൊണ്ടുവരണം.' സോണിയ പറയുന്നു.
'സിനിമാ മേഖലയെ മൊത്തത്തില്‍ ആക്ഷേപിച്ച് ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടുത്തരുത്. ഈ ഓണത്തിന് ഒരുപാട് നല്ല സിനിമകള്‍ റിലീസാകുന്നുണ്ട്. 'ഇവന്‍മാരുടെ സിനിമ കാണുന്നത് നിര്‍ത്തണമെന്ന്' കുറേ പേര് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത്. തിയേറ്ററില്‍ പോയി സിനിമ കാണുകതന്നെ വേണം. കുറ്റാരോപിതരായ ആളുകള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റി നിര്‍ത്തേണ്ടത്. അതല്ലാതെ സിനിമാ വ്യവസായത്തെ തകര്‍ക്കരുത്. വൃത്തികേട് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. സംഘടനകള്‍ എല്ലാവരുംകൂടെ ചേര്‍ന്ന് അവരെ മാറ്റിനിര്‍ത്തണം. അങ്ങനെയാണെങ്കില്‍ നല്ല രീതിയില്‍ സിനിമ മുന്നോട്ടുപോകും.'-സോണിയ വ്യക്തമാക്കുന്നു.
ചലച്ചിത്രമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഒരുങ്ങിയത് അളവെടുപ്പിന്റെ കൂടുതൽ കണക്കുകൾ പുറത്തു വന്നതോടെയാണ്. ഇനിയും ഇത്തരം വിവരങ്ങൾ കൈമാറാൻ ഒരു സംവിധാനം ഇല്ലാതിരുന്നാൽ അപകടമാകുമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ഇരകളായവർ അവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയാൽഅതൊരു കൊടുങ്കാറായി മാറുകയും ജനക്കൂട്ടം സിനിമ കാണുന്നത് നിർത്തുകയും ചെയ്യും. ഇത്തരം ഒരു സാഹചര്യം ഉണ്ടാകരുതെന്ന് ഉന്നത പോലീസുകാർ തന്നെ തീരുമാനിച്ചു. മാത്രവുമല്ല നാട്ടിൽ ഒരു അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായി പ്രതീതിയുണ്ടാവും.ഇത് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം പൊടുന്നനെയുണ്ടായത്.
സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നതെങ്കിലും ഇരകൾ തുറന്നു പറയുന്ന കാര്യങ്ങളെല്ലാം അന്വേഷിക്കും. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും.ഇത് സിനിമയിൽ ശുദ്ധികലശത്തിന് കാരണമാകും.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ. സ്ത്രീകളെ കൂടുതലായി സമിതിയിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാണ്.
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്. ഇതിൽ ചില സംശയങ്ങൾ ചിലർഉന്നയിക്കുന്നുണ്ടെങ്കിലും ഇവർ പുതിയ സമിതിക്ക്മുമുന്നിൽ തെളിവ് നൽകട്ടെ എന്നാണ് സർക്കാർ തീരുമാനം.
നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖും രാജിവെച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുൻപ് ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.
സിനിമാമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒതുങ്ങുമെന്നു പ്രതീക്ഷിച്ച സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയത് അനുബന്ധമായി ഉയർന്നുവന്ന മറ്റ് ആരോപണങ്ങളാണ് . അപ്രതീക്ഷിതമായ വഴിത്തിരിവിൽ സിദ്ദിഖ് രാജിവച്ചെങ്കിലും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു രാജിവയ്ക്കാൻ പാർട്ടി നേതൃത്വത്തിനു രഞ്ജിത്തിനു മേൽ സമ്മർദം ചെലുത്തേണ്ടിവന്നു. മാധ്യമങ്ങൾ വിഷയം ഇത്രയേറെ വിപുലമായി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല.
കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തെങ്കിലും കോടതി നിർദേശപ്രകാരം നടപടികൾ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, സിനിമാമേഖലയിൽ നിന്നുൾപ്പെടെ രഞ്ജിത്തിന്റെ രാജി ആവശ്യം ഉയർന്നതോടെ പാർട്ടി സമ്മർദത്തിലായി.
സംഭവത്തെക്കുറിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു കത്തയച്ചു. ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് സംശയനിഴലിലാകരുതെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചത്.
ഘടകകക്ഷിയിൽ നിന്നുള്ള സമ്മർദം കൂടിയായതോടെ രാജി ആവശ്യപ്പെടേണ്ട അവസ്ഥയിലേക്ക് എത്തിയെങ്കിലും തീരുമാനമെടുക്കാൻ രഞ്ജിത്തിന് അവസരം നൽകണമെന്നു മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നതായാണു സൂചന. സി പി എം സംസ്ഥാന സെക്രട്ടറി ഉൾപെടെയുള്ളവർ വിവാദം തണുപ്പിക്കാനാണ്
രഞ്ജിത് രാജിവച്ച ശേഷമാണ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്.ഇനി രഞ്ജിത്തിനെ തൊടാൻ നിൽക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.
മാധ്യമ മുതലാളിമാർ ഇടപെട്ട് മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് തന്നെയാണ് സർക്കാർ ഇപ്പോഴും കരുതുന്നത്. ടോവിനോ തോമസിനെ പോലുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായത് ഈ സാഹചര്യത്തിലാണ്. ഹേമ കമ്മിറ്റിയുടെ പേരിൽ സിനിമാ മേഖലയെ ഒന്നാകെ തകർക്കാൻ ശ്രമം നടക്കുന്നതായി ഇവർ ആരോപിക്കുന്നു. സിനിമായാർക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായാൽ അവരുടെ സിനിമകൾ കാണാൻ ഇനം മടികാണിക്കാറുണ്ട്. അതാണ് ദിലീപിന്റെ സിനിമകൾ ആവർത്തിച്ച് തോൽക്കാൻ കാരണം. മുമ്പ് ബാബു ആന്റണിക്കെതിരെ ചാർമിള ആരോപണം ഉന്നയിച്ചപ്പോഴും ബാബുവിന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇതുപോലെ രഞ്ജിത്തിന്റെ സിനിമാജീവിതമാണ് ഇരുണ്ടവാതിലുകൾ താണ്ടിയത്. സിദ്ധിഖിനെയും ഇനിയാരും വിളിക്കാൻ സാധ്യതയില്ല. ഇതെല്ലാമാണ് സിനിമാക്കാരെ അലട്ടുന്ന പ്രതിസന്ധികൾ. സിനിമ തകർന്നാൽ ആരോപണ കർത്താക്കളും തകരുമെന്നാണ് എല്ലാവരും കരുതുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ, ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് മഞ്ജു വാരിയരും ഗീതു മോഹന്‍ദാസും വെളിപ്പെടുത്തി. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്റ്.
ഇരുവരുടെയും പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. ഡബ്ല്യു.സി.സി. അംഗം ദീദി ദാമോദരൻ ഗീതു മോഹൻദാസിനെയും മഞ്ജു വാരിയരെയും പിന്തുണച്ചു. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നാണ് ദീദിയുടെ പ്രതികരണം. ഇതെല്ലാം കണ്ട് സിനിമാക്കാർ മാത്രമല്ല സർക്കാരും ഞ്ഞെട്ടുന്നു. ഇരകൾക്ക് കിട്ടുന്ന കൈയടികൾക്ക് മുന്നിൽ സർക്കാർ അനുനിമിഷം അത്ഭുതപ്പെടുന്നു.
https://www.facebook.com/Malayalivartha
























