അര്‍ജുന്റെ ലോറി കണ്ടെത്താൻ വീണ്ടും സോണാര്‍ പരിശോധന ; ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന നടത്തും

അര്‍ജുന്റെ ലോറിക്കായി വീണ്ടും നാവികസേന സോണാര്‍ പരിശോധന നടത്തി . നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് ഇന്നും പരിശോധന നടത്തിയത്. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ, ഗാംഗാവലി പുഴയിലെ അടി ഒഴുക്ക് കുറഞ്ഞോ എന്നിവ പരിശോധിക്കാനാണ് നേവി സംഘം ഇന്നിറങ്ങിയത്.
ഓഗസ്റ്റ് 16 ന് തിരച്ചിൽ നിർത്തിവെക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അടിയൊഴുക്ക് ഇപ്പോൾ പുഴയിൽ ഉള്ളതായാണ് സംഘം നൽകുന്ന വിവരം. അടി ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നിൽക്കുന്ന ഘടകം .
എന്നാല്‍ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് 96 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























