നടിമാരുടെ സംഘടനയ്ക്കൊപ്പം ചേര്‍ന്നാല്‍ കുനിച്ച് നിര്‍ത്തി അടിയ്ക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോണ്‍കോള്‍

ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിയ്ക്കുന്ന അമ്മയുടെ നെഞ്ചത്ത് റീത്ത് വെച്ച് ലോ കേളേജ് വിദ്യാര്‍ത്ഥികള്‍. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചത.് റീത്ത് അമ്മ ജീവനക്കാര്‍ എടുത്തു മാറ്റി. അച്ഛന് ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. ഇനിയും നാറാന്‍ കിടക്കുന്നതേയുളളുവെന്ന് ട്രോള്‍ വരുന്നു. നടന്മാര്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. പലരും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍.
നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്കുന്ന ഫോണ്‍ കോളാണ് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇനി നടന്മാര്ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും', എന്നാണ് ഫോണ്‍ കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ പ്രതികരിച്ചതോടെ കോള്‍ കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചര്‍ച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയില്‍ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്.
ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേരാന്‍ സാധ്യത. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എല്‍ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























