ധര്‍മ്മജനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് ; ചാനല്‍ അവതാരകയോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ല

ധര്‍മ്മജനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്. ചാനല്‍ അവതാരകയെ അധിക്ഷേപിച്ച നടന് അതിരുകടന്നുവെന്ന് വിഡി രോഷത്തോടെ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് തട്ടിക്കയറിയ നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗുരുതരമായ തെറ്റാണ് ധര്മജന് ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശന് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ധര്മജന്. എന്നാല്‍ ധര്മജന് കോണ്‍ഗ്രസ് അംഗമല്ലെന്നും സതീശന് പറഞ്ഞു.
'മാധ്യമപ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്'സതീശന് പറഞ്ഞു. സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകള്‍ ചെയ്യുന്നവരെ തള്ളിപ്പറയും. തന്റെ മണ്ഡലത്തിലാണ് ധര്മജന് താമസിക്കുന്നത്. ഇക്കാര്യമറിഞ്ഞതിനു ശേഷം ധര്‍മജനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിനിടെ സിനിമയെ പീഡന മുക്തമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം വീണ്ടും വിവാദത്തില്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയില്‍ ആരോപണവിധേയനായ നടന് മുകേഷും എത്തുകയാണ്. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എന്‍ കരുണ്‍ ആണ് സമിതി ചെയര്മാന്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍. കഴിഞ്ഞ ദിവസം തന്നെ മുകേഷിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇരയും വേട്ടക്കാരനും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവായി ഇത് മാറുമെന്ന പരിഹാസം മുകേഷിന്റെ സാന്നിധ്യത്തോടെ ശക്തമാകും.
മുകേഷിന് പുറമെ മഞ്ജു വാര്യര്‍, ബി. ഉണ്ണികൃഷ്ണന്, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിര്‍ദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനി വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം കോടീശ്വരന്റെ സെറ്റിലെ അനുഭവം ടെസ് ജോസഫും പങ്കുവച്ചിരുന്നു. ഇതിന് ശേഷവും മുകേഷിനെ കോണ്‍ക്ലേവിന്റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു
https://www.facebook.com/Malayalivartha
























