സംസ്ഥാനത്ത് മൂന്ന് ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ മൂന്ന് ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ,കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്കു കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായുള്ള രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെയും മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളതീരം വരെയുള്ള ന്യൂനമര്‍ദ്ദപാത്തിയുടെയും ഫലമായാണിത്.
ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വ്യഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെടാനായി സാദ്ധ്യതയേറെയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. കര്‍ണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
https://www.facebook.com/Malayalivartha
























