വയനാടിനായുള്ള സാലറി ചലഞ്ചില്‍ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി

വയനാടിനായുള്ള സാലറി ചലഞ്ചില്‍ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
സമ്മതപത്രം നല്കിയ ജീവനക്കാരില്‍ നിന്ന് രണ്ടു മുതല്‍ നാലുവരെ ഗഡുക്കളായി ശമ്പളം പിടിക്കാനാണ് നിര്‍ദ്ദേശമുള്ളത്. പരമാവധി മൂന്ന് ഗഡുക്കളാണ് അനുവദിക്കുകയെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാനും പി.എഫ് വിഹിതത്തില്‍ കുറവു ചെയ്ത് അടയ്ക്കാനും അനുമതി നല്‍കുന്നതിനുള്ള വ്യവസ്ഥകളും ഉത്തരവിലുണ്ട്. അതേസമയം, സമ്മതപത്രം നല്കാത്തവരുടെ ശമ്പളത്തില്‍ നിന്ന് അഞ്ചു ദിവസത്തെ വേതനം പിടിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ഉത്തരവിലൊന്നും പറയുന്നതുമില്ല
"
https://www.facebook.com/Malayalivartha
























