കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റയാളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റയാളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. കോട്ടയം വെള്ളാവൂര്‍ മണിമല മടുക്കയില്‍ വേലന്‍ മുറിയില്‍ രതീഷ് ആര്. നായര്‍ (40) ആണ് മരിച്ചത്.
ചങ്ങനാശ്ശേരി ഇന്‍ഡസ് മോട്ടോഴ്സിലെ സൂപ്പര്‍ വൈസറായിരുന്നു. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നടന്ന അപകടത്തില്‍ പരിക്കേറ്റയാളുമായി വന്നതായിരുന്നു ആംബുലന്‍സ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി 8.40ന് അടൂര്‍ ഹൈസ്കൂള്‍ ജങ്ഷനു സമീപം വൈറ്റ് പോര്ട്ടിക്കോഹോട്ടലിന് മുന്‍വശത്താണ് രതീഷ് ആര്. നായരെ ആംബുലന്‍സ് ഇടിച്ചത്. അപകടത്തിനു ശേഷം ആംബുലന്‍സ് നിര്‍ത്താതെ ആശുപത്രിയിലേക്ക് പോയതായി ദൃക്സാക്ഷികള്‍.
പരിക്കേറ്റു കിടന്ന രതീഷിനെ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയാണ് രതീഷിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.
" f
https://www.facebook.com/Malayalivartha
























