ലിംഗസമത്വം വരാതെ സ്ത്രീചൂഷണം തീരില്ല: ചെറിയാന് ഫിലിപ്പ്

തുല്യ നീതിയും അവസരവും ഉറപ്പു വരുത്തുന്ന ശക്തമായ നിയമങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലിംഗ സമത്വം വരാതെ സ്ത്രീ ചൂഷണം പൂര്‍ണ്ണമായും തീരില്ല.
രാഷ്ട്രീയം, മതം, സിനിമ, തൊഴിലിടം തുടങ്ങിയ വിവിധ മേഖലകളില്‍ പുരുഷാധിപത്യ അധികാര വര്‍ഗ്ഗം നിലനില്ക്കുന്നതു കൊണ്ടാണ് സ്ത്രീകള്‍ക്ക് അതിക്രമകാരികള്‍ക്കു മുമ്പാകെ കീഴടങ്ങേണ്ടിവരുന്നത്.
സ്ത്രീപീഢന കേസുകളില്‍ അന്വേഷണം നടത്തുന്നവര്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനാല്‍ തെളിവില്ലാത്തതിന്റെ പേരില്‍ കോടതികള്‍ വേട്ടക്കാരെ കുറ്റവിമുക്തരാക്കുമ്പോള്‍ അവരെ വേട്ടയാടപ്പെട്ടവരും അഗ്നിശുദ്ധി വരുത്തിയ വിശുദ്ധരുമായി വാഴ്ത്തുന്ന അവസ്ഥയാണിപ്പോള്‍.
രാജഭരണവും ജന്മിത്വവും മതങ്ങളും സൃഷ്ടിച്ച സ്ത്രീ വിരുദ്ധ സാമൂഹ്യ വ്യവസ്ഥിതി തകരണമെങ്കില്‍ സ്ത്രീ -പുരുഷ സമത്വം എന്ന അവകാശത്തിനു വേണ്ടി വനിതാ സംഘടനകള്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണം.
https://www.facebook.com/Malayalivartha
























