വിഴിഞ്ഞം തുറമുഖം...വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി.... ട്രാൻസ്ഷിപ്പ്മെന്റ് അളവ് തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു...

വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തന്നെ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത് അതിലുപരി കേരളത്തിനുള്ളത്. കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ മറ്റുള്ള രാജ്യങ്ങളെ പോലും അസൂയപ്പെടുത്തുന്ന നേട്ടങ്ങളാണ് വരാൻ പോകുന്നത്. ഏറ്റവും വലിയ കപ്പലിന് എത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ.ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖം.10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമിപ്യം.തുടങ്ങി സവിശേഷതകൾ ഒരുപാടാണ് വിഴിഞ്ഞത്തിന് ഉള്ളത്. ഏതായാലും വിഴിഞ്ഞത്തിന്റെ വരവോടു കൂടി തന്നെ മറ്റുള്ള തുറമുഖങ്ങൾ തകർന്നടിയുകയായിരുന്നു.
അതിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി. ട്രാൻസ്ഷിപ്പ്മെന്റ് അളവ് തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞതായാണ് കൊളംബോയിലെ മാദ്ധ്യമ റിപ്പോർട്ട്.കൊളംബോ തുറമുഖത്തേക്കുള്ള കണ്ടെയ്നർ കപ്പലുകളുടെ എണ്ണവും ഈ മാസത്തിൽ 17.8 ശതമാനം കുറഞ്ഞ് 277 കപ്പലുകളായി. റിപ്പോർട്ടുകൾ പ്രകാരം വിഴിഞ്ഞം കോളുകൾക്കുള്ള കപ്പൽ സംബന്ധമായ ചാർജുകൾ (വി.ആർ.സി) കൊളംബോ തുറമുഖത്തെ റേറ്റിംഗ് സ്കെയിലിനേക്കാൾ വളരെ കുറവാണ്. 30,000 ഗ്രോസ് രജിസ്റ്റേർഡ് ടണ്ണിന്, 24 മണിക്കൂർ ബെർത്ത് സ്റ്റേ ആവശ്യമായി വരുമ്പോൾകൊളംബോയിൽ 21,000 യു.എസ് ഡോളറും വിഴിഞ്ഞത്ത് ഏകദേശം 10,000 യു.എസ് ഡോളറുമാണ് ചെലവാകുക.
ഇന്ത്യൻ ചരക്കുകൾക്കുള്ള ട്രാൻസ്ഷിപ്പ്മെന്റ് കോളുകളിൽ ചിലത് കൊളംബോ തുറമുഖം വഴി വിഴിഞ്ഞം തുറമുഖത്തേക്ക് മാറ്റുന്നതിന് മെഴ്സ്ക് കമ്പനി നെറ്റ്വർക്ക് നവീകരണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് വിവരം.അതേസമയം ആഗസ്റ്റ് 11ന് ആഫ്രിക്കയിലെ ടോഗോ പോർട്ടിൽ നിന്ന് യാത്രതിരിച്ച എം.എസ്.സി ഡയാല എന്ന കപ്പൽ 30നോ 31നോ വിഴിഞ്ഞത്ത് അടുക്കുമെന്നാണ് വിവരം. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണിത്.കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ.
2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് ഇറക്കിയത്. 30 ന് വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി ഡെയ്ല എന്ന മദർഷിപ്പ് ആഫ്രിക്കയിൽ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്താനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ തുറമുഖത്തിന്റെ ചരക്ക് നീക്കൽ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്നറുകളുമായി കൂറ്റൻ മദർഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്.
വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീർക്കും. 4 വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നത്. പക്ഷെ റോഡ് - റെയിൽ കണക്ടീവിറ്റിയാണ് പ്രശ്നം. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്ക്. അതിനിടെ വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























