സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണം...ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം അറിയാന്‍ സാധിക്കുമോ..? ചോദ്യം തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു...നടിയുടെ വെളിപ്പെടുത്തൽ...

ഒരാൾ തുടങ്ങി വച്ച ഒരൊറ്റയാൾ പോരാട്ടം ഇന്നെവിടെ വന്നു നിൽക്കുന്നുവെന്ന് മലയാളികൾക്ക് നന്നായി അറിയാം. കുറച്ചു ദിവസങ്ങളായി എന്താണ് വാർത്തകൾ എന്ന് പരിശോധിച്ചാൽ ഈ സിനിമകളിൽ കഥാപാത്രങ്ങളായി നിറഞ്ഞാടുന്നവരുടെ കരണം നോക്കി ഒന്ന് പുകയ്‌ക്കാൻ തോന്നാത്തവർ ആരുമുണ്ടാകില്ല. കാരണം എന്തൊക്കെ വന്നാലും ഞങ്ങളെയൊന്നും ആരും തൊടില്ല ഞങ്ങളൊക്കെ ഉപദ്രവിച്ച സ്ത്രീകളും അപമാനിച്ച സ്ത്രീകളും അതെല്ലാം മറന്ന് എല്ലാം കാലവും മനസ്സിൽ മൂടി വച്ചിരിക്കും എന്ന് കരുതിയവർക്ക് തെറ്റി പോയി. കാരണം അവരെല്ലാം ആളി കത്തുകയാണ്. ഇപ്പോൾ അതിനെ തടുക്കാൻ ഇപ്പോൾ ആരേം കൊണ്ട് സാധിക്കാത്ത അവസ്ഥയാണ്. രഞ്ജിത്തിൽ നിന്ന് തുങ്ങി സിദ്ധിഖ് , ജയസൂര്യ , ഇടവേള ബാബു ,
ബാബുരാജ് , മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരേയും സംവിധായകരായ ശ്രീകുമാര്‍ മേനോന്‍, വികെ പ്രകാശ്, തുളസീദാസ് തുടങ്ങി ആ ലിസ്റ്റ് അങ്ങോട്ട് നീളുകയാണ്. തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍.ഇപ്പോൾ മറ്റൊരു ഗുരുതര ആരോപണമാണ് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. അതും സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും എല്ലാം രംഗത്തുള്ള താരത്തിന്റെ ഭാഗത്തു നിന്ന്. നടി അഞ്ജലി അമീര്‍ ആണ് രംഗത്ത് വന്നിട്ടുള്ളത്. ഇന്ത്യന്‍ ട്രാന്‍സ്‌ജെണ്ടര്‍ വനിതയായ അഭിനേത്രിയും മോഡലുമാണ് അഞ്ജലി അമീര്‍.ആണ്‍കുട്ടിയായി ജനിച്ച അഞ്ജലി പിന്നീട് ഇരുപതാം വയസ്സില്‍ തന്റെ സെക്ഷുവല്‍ റീ അസ്സെസ്സ്‌മെന്റ് സര്‍ജറി ചെയ്ത് പൂര്‍ണ്ണമായും സ്ത്രീയായി മാറുകയായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിതയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ച് ഈ മേഖകളിൽ തിളങ്ങി നിൽക്കുകയാണ് അഞ്ജലി. ഇപ്പോൾ ആരോപണങ്ങൾ ഉയർന്നു വരുമ്പോഴാണ് അഞ്ജലിയും തനിക്കുണ്ടായ മോശമായ അനുഭവം എന്താന്നെന്ന് തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്. പേരൻപ്' എന്ന തമിഴ് സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ട്രാൻസ്‌വുമൺ നടിയാണ് അഞ്ജലി. മലയാള ചലച്ചിത്രമേഖലയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങൾ, കാസ്റ്റിംഗ് കൗച്ച്, ശമ്പള വ്യത്യാസങ്ങൾ, ലോബിയിംഗ് എന്നിവയെ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് സുരാജ് വെഞ്ഞാറമൂടിനെതിരെയുള്ള ആരോപണം.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി അമീർ അനുഭവം പങ്കുവെച്ചത്.
ഒരു ട്രാൻസ്‌പേഴ്‌സണിന് എങ്ങനെ ലൈംഗിക സംതൃപ്തി അനുഭവിക്കുന്നത് എന്നതിനെ കുറിച്ച് സുരാജ് തന്നോട് ചോദിച്ചതായി അഞ്ജലി പറയുന്നു. ട്രാൻസ്‌ജെൻഡേഴ്സിന് സ്ത്രീകളെപ്പോലെയാണ് അനുഭവപ്പെടുകട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം അറിയാന്‍ സാധിക്കുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിക്കുന്നത് വരെ അതുപോലൊരു ട്രൊമാറ്റിക് അനുഭവം എനിക്കുണ്ടായിട്ടില്ല. സുരാജ് വെഞ്ഞാറമൂടിൻ്റെ ചോദ്യം തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് മുൻപ് ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ചോദ്യത്തിന് പിന്നാലെ, ഞാൻ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു. സുരാജ് പിന്നീട് ക്ഷമാപണം നടത്തി,
പിന്നീടൊരിക്കലും എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല എന്നും അഞ്ജലി പറയുന്നു.ഇൻഡസ്ട്രിയിലെ പലരും മറ്റുള്ളവരോട് ബഹുമാനമുള്ളവരാണെന്നും അഞ്ജലി പറഞ്ഞു. അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന് അവർ സൂചിപ്പിച്ചു."ഇൻഡസ്ട്രിയിൽ നല്ല ആളുകളുണ്ട്, എന്നാൽ അതിനർത്ഥം വിട്ടുവീഴ്ചകളോ ആനുകൂല്യങ്ങളോ ചോദിക്കുന്നവരില്ല എന്നല്ല, അത്തരത്തിലുള്ള ആളുകളും ഉണ്ട്," അവർ വിശദീകരിച്ചു.
ഒരു വ്യക്തി ആണോ പെണ്ണോ അതോ മറ്റു വിഭാഗത്തിൽ പെട്ടിട്ട് ഉള്ളവരോ ആകട്ടെ അവരുടെ സെക്ഷ്വൽ ഫീലിങ്ങ്സ് എന്ന് പറയുന്നത് അവരുടെ സ്വകാര്യത മാത്രമാണ് . അതിനെ ചോദ്യം ചെയ്യാനോ അതിനെ കുറിച്ച് അറിയാനോ അവരോട് അതിനെ കുറിച്ച് അവരോട് മോശമായി ചോദ്യം ചെയ്യാനോ ഒരാൾക്കും അധികാരമില്ല. അതിപ്പോൾ ആരാണെങ്കിലും.
ഇന്ന് lgbtyq വിഭാഗത്തെ സമൂഹം അംഗീകരിച്ചിട്ടുള്ളതാണ് . നല്ല തൊഴിലുകൾ എടുത്ത് ജീവിക്കുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. അവർക്കെതിരെയുള്ള അതിക്രമങ്ങൾ നടന്നാൽ വളരെ ഗുരുതരമായിട്ടുള്ള ശിക്ഷയാകും ലഭിക്കാൻ പോകുന്നത് . അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളാണ് പുറത്ത് വരുന്നത്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടന്‍ സിദ്ധീഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു നിന്നും രാജിവച്ചു. രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുകേഷിനെതിരെ ഇന്ന് പരാതിപ്പെടുമെന്നാണ് ആരോപണം ഉന്നയിച്ച നടി അറിയിച്ചിരിക്കുന്നത്.
അത് മാത്രമല്ല സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞ് നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ചെന്ന മുന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വലിയ കുരുക്കായി മാറും. ഇക്കാര്യം അന്നു തന്നെ താന്‍ എറണാകുളം ഡി.സി.പിയായിരുന്ന എസ്. ശശിധരനോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സ്ഥിരീകരണവുമാണ് നിര്‍ണ്ണായകം. ഇക്കാര്യം നിലവില്‍ മലപ്പുറം എസ് പിയായ ശശിധരനും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാബുരാജിനെതിരെ ബലാത്സംഗ കുറ്റവും നിലനില്‍ക്കും. കളമശേരി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് യുവതി മൊഴി നല്‍കിയത്.
ഇപ്പോഴും അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. ജനറല്‍ സെക്രട്ടറിയുടെ താല്‍കാലിക ചുമതലയുമുണ്ട്.അതിനിടെ ബാബുരാജിന്റെ രാജി നീളുന്നതില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലാണ്. അമ്മയില്‍ നിന്നും ഒഴിയുമെന്ന നിലപാടിലാണ് ലാല്‍. ബാബുരാജിന്റെ രാജി നല്‍കാതിരിക്കല്‍ ലാലിന് കൂടുതല്‍ സമ്മര്‍ദ്ദമാകുന്നുണ്ട്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെ പോലെ ബാബുരാജും അതിവേഗം ഒഴിയുമെന്നാണ് മോഹന്‍ലാല്‍ കരുതിയത്. എന്നാല്‍ രാജിയില്ലെന്നും കേസിനെ നേരിടുമെന്നുമാണ് ബാബുരാജിന്റെ നിലപാട്. ഇത് അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.
https://www.facebook.com/Malayalivartha
























