മുകേഷിന്റെ രാജിക്ക് ഇനി മണിക്കൂറുകള്‍ മാത്രം:- കൊല്ലത്ത് ചിന്താ ജെറോമിനെ ഇറക്കാൻ സിപിഎം...

കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നു ചിന്താ ജെറോം വിശേഷിപ്പിച്ച സമാദരണീയനായ സിപിഎം എംഎല്‍എ മുകേഷിന്റെ രാജിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പെണ്ണുവിഷയത്തില്‍ മുകേഷ് രാജിവയ്‌ക്കേണ്ടിവരുമ്പോള്‍ അടുത്തതായി ചിന്താ ജെറോമിനെ കൊല്ലത്ത് പരീക്ഷിക്കുകയെന്ന സാധ്യതയാണ് സിപിഎമ്മിനു മുന്നിലുള്ളത്. ആരോപണത്തിന്റെ പേരില്‍ മുകേഷ് രാജിവയ്‌ക്കേണ്ടെന്ന സിപിഎം നിലപാട് സ്വീകരിച്ചെങ്കിലും ഓരോ മണിക്കൂറിലും പീഡനക്കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മുകേഷ് പാര്‍ട്ടിക്ക് ബാധ്യതയായി മാറുകയാണ്.
മുകേഷിനെതിരെ കേരളം ഞെട്ടുന്ന പീഡനന ദുരനുഭവങ്ങളുമായി കേരളത്തിലെ മുന്‍നിര നടികള്‍ ഉടന്‍ പുറത്തുവരുമെന്നിരിക്കെ മുകേഷിനെ ചുമന്നാല്‍ സിപിഎം നാറിക്കുളമാകുമെന്ന സാഹചര്യമാണ്. മാത്രവുമല്ല മുകേഷിനെതിരെ വ്യക്തമായ തെളിവുകളോടെ നടിമാര്‍ പുറത്തുവരുന്നതിനു മുന്‍പ് മുകേഷ് സാറിനെ നാടുകടത്തുകയേ സിപപിഎമ്മിന് രക്ഷയുള്ളു. മുകേഷിന്റെ മുന്‍ഭാര്യമാരും ഒട്ടും വൈകാതെ മുകേഷിനെതിരെ രംഗത്തുവരികയും ഭര്‍തൃപീഢനത്തിന്റെ അനേകായിരം കഥകള്‍ പുറത്തുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ സിപിഎം ഒരിക്കല്‍ക്കൂടി നാറുമെന്ന് തീര്‍ച്ചയാണ്.
സ്ത്രീ സുരക്ഷയ്ക്കായി ഉറച്ചു ശബ്ദിക്കുന്ന സിപിഎമ്മിലെ വനിതാ നേതാക്കള്‍ മുകേഷിനെ ന്യായീകരിക്കുന്ന സാഹചര്യം ഒന്നാംതരം ഇരട്ടത്താപ്പായി ജനം തിരിച്ചറിയുകയാണ്. നടന്‍ മുകേഷിന്റെ ഇന്നലെ വരെയുള്ള ചരിത്രത്തില്‍ സ്ത്രീയും പീഢനവും പ്രണയവും വിവാഹമോചനമൊക്കെ എന്നും വിവാദവാര്‍ത്തകളായിരുന്നു. ഇങ്ങനെയൊരാളെ എംഎല്‍എയായി രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ സിപിഎം കാണിച്ച നാണം കെട്ട നിലപാടും നയവും കേരളം ലജ്ജയോടെ കാണുകയാണ്.
എംഎല്‍എ എന്ന നിലയില്‍ മുകേഷിന്റെ അഹന്തയും ധാര്‍ഷ്ട്യവും ഏറെക്കാലമായി കൊല്ലത്തെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇത്രവലിയ തിരിച്ചടിയുണ്ടായതും മുകേഷിനോടുള്ള വിദ്വേഷത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ആരോപണം നേരിടുന്ന എം.എല്‍.എമാര്‍ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. മുകേഷ് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളകളും പന്തം കൊളുത്തിയും ചീമുട്ടയെറിഞ്ഞും കേരളം തരിപ്പണമാക്കുമായിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ ചാരിത്ര്യ പ്രസംഗം.
കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് 2018ല്‍ ഉയര്‍ത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയര്‍ന്നുവന്നത്. ആറു വര്‍ഷത്തിനുശേഷമാണോ ഇത്തരമൊരു ആരോപണമെന്നും ഇതുവരെ ടെസ് എവിടെയായിരുന്നു എന്നുമൊക്കെയാണ് സിപിഎമ്മിലെ മുന്‍നിര നാരിമണികളുടെ ന്യായീകരണം. മുകേഷിനെതിരെ അന്ന് ഉന്നയിച്ച ആരോപണത്തില്‍ ടെസ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മിനു എന്ന നടി മുകേഷിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന മറ്റൊരു വെളിപ്പെടുത്തലും പുറത്തുവരികയാണ്. മുകേഷ് രാജിവയ്ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന കാലമായിരുന്നെങ്കില്‍ മുകേഷ് നിയമസഭയില്‍ മുണ്ടിട്ടു തലയും മുഖവും പൊത്തി നടക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു. പ്രതിപക്ഷത്തുള്ള എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ രാജി വെച്ചിട്ടില്ലെന്നും ജോസ് തെറ്റയില്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ സമാനമായ രീതിയിലുള്ള ആരോപണം ഉയര്‍ന്നിരുന്നുവെന്നും തെറ്റയില്‍ അന്ന് എം.എല്‍.എ സ്ഥാനം രാജി വെച്ചിട്ടില്ലെന്നുമൊക്കെയാണ് സിപിഎം നിലപാട്.
പീഢനവീരന്‍മാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും പാര്‍ട്ടിയിലെ ഏത് ഉന്നതനെതിരെ ആരോപണമുണ്ടായാലും നടപടിയെടുക്കുമെന്നു പറഞ്ഞിരുന്ന കാരണഭൂതന്‍ പിണറായി ഒന്നും അറിയാത്ത മട്ടില്‍ ഇരിപ്പായിരിക്കുന്നു. മുകേഷിനെതിരെ നടപടിയെടുക്കമെന്ന നിലപാടാണ് സിപിഎമ്മിലെതന്നെ ഒരു വിഭാഗത്തിലും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും. ഇടതുമുന്നണിയുടെ സ്ത്രീസുരക്ഷ നിലപാടിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് എം.എല്‍.എക്കെതിരെ ഉയര്‍ന്നുവരുന്നത്. ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കേണ്ടി വരും.ഇതോടെ പ്രതിസന്ധി കടുക്കുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.
മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകള്‍. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎല്‍എയുടെ ഓഫീസിലേക്കും ഇന്നും നാളെയുമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇരയ്‌ക്കൊപ്പമെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എക്കെതിരെ ആരോപണം വന്നപ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി വിഷയം ലഘൂകരിക്കാനാണ് സിപിഎമ്മിലെ നീക്കം.
https://www.facebook.com/Malayalivartha
























