കേരളത്തിന്റെ മുഖം തന്നെ മാറുകയാണ്.. എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു.. പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കും... പ്രധാനമന്ത്രിയുടെ തീയതി കൂടി പരിഗണിച്ചാകും ഉദ്ഘാടന തീയതി..

ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു.അതോടു കൂടി കേരളത്തിന്റെ മുഖം തന്നെ മാറുകയാണ് . ഈ മാസം 30 ന് ആണ് മദര്‍ഷിപ്പ് തുറമുഖ ബര്‍ത്തില്‍ നങ്കൂരമിടുക. ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ ചരക്ക് നീക്കല്‍ ശേഷി ശക്തിപ്പെടുത്താനായി ഈ കപ്പല്‍ എത്തുന്നത്. ഇതോടെ വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പുതിയ തലത്തിലെത്തും. ഓണത്തിന് ഉദ്ഘാടനമെന്ന ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇതിന് പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കും.
പ്രധാനമന്ത്രിയുടെ തീയതി കൂടി പരിഗണിച്ചാകും ഉദ്ഘാടന തീയതിയില്‍ അന്തിമ തീരുമാനം എടുക്കുക.13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുള്ള വമ്പന്‍ കണ്ടെയ്നര്‍ കപ്പലാണ് ഡെയ്ല. ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് ഇതുവരെ ഇവിടെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2,500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയത്.
ഇത് വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റവും വലിയ മദര്‍ഷിപ്പ് വരുന്നത്.എല്ലാ അര്‍ത്ഥത്തിലും ഉദ്ഘാടനത്തിന് വിഴിഞ്ഞം സജ്ജമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം ഉദ്ഘാടനവും ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ ക്ഷണം മോദി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.മാത്രവുമല്ല അദ്ദേഹം കേരളത്തിലേക്ക് വിഴിഞ്ഞത്തേക്ക് വരുമെന്നുള്ള സൂചനകളും കൂടി ഇതിലൂടെ പുറത്തു വരുന്നുണ്ട്. അതിനെ കുറിച്ച് സർക്കാർ പിന്നീട് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























