Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

'സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി..'ഞെട്ടിച്ചു കൊണ്ട് നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ പോസ്റ്റ്...കമ്മന്റുകളിൽ ചീത്തവിളിയും...

27 AUGUST 2024 04:30 PM IST
മലയാളി വാര്‍ത്ത

ടനും സംവിധായകനും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...പ്രിയപ്പെട്ടവരെ, ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.

കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്.അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും.അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാന്‍ കഴിയണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും

 

കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തില്‍ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സര്‍ക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം ആശാ ശരത്...എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ പോസ്റ്റിനു താഴെയും നിരവധി കമ്മന്റുകളാണ് സിദ്ധിഖിനെതിരെ ഉയര്ന്നു വരുന്നത്. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ സ്വന്തന്ത്ര്യം ഉണ്ട്, ശ്രീമതി ആശ ശരത്തിന് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, അത് ചിലപ്പോൾ കർക്കശമായ നിലപാടും, നിങ്ങൾക്ക് സമൂഹത്തിൽ ഒരു അഭിനേത്രി അതിനുമപ്പുറം ഒരു നർത്തകി എന്ന നിലയിൽ ഉള്ള ആദരവും കൊണ്ടായിരിക്കും, പക്ഷെ അത്രക്ക് അറിയപ്പെടാത്ത ചെറുപ്പക്കാരികളായിട്ടുള്ള കുട്ടികളോ സ്ത്രീകളോടോ അങ്ങനെ ആവണമെന്നില്ല,

ഇപ്പോൾ ശ്രീമാൻ സിദ്ധിഖിന് എതിരെ വന്നിട്ടുള്ള ആരോപണത്തോട് ഒരു സ്ത്രീ എന്ന നിലയിൽ ദുരന്ത അനുഭവങ്ങൾ നേരിട്ട സഹ കലാകാരികളോട് താങ്കളുടെ നിലപാട് എന്താണ്, താങ്കൾക്ക് അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് മോശമായ അനുഭവം നേരിട്ടില്ലാത്തതു കൊണ്ട് അദ്ദേഹം ഈ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ..എന്നാണ് ആദ്യം വന്നിരിക്കുന്ന കമ്മന്റ്.ഹലോ മാഡം നമസ്കാരം സിദ്ദിഖ് നിങ്ങളുടെ നല്ലൊരു സഹപ്രവർത്തകനും സുഹൃത്തുമാണെന്നാണല്ലോ നിങ്ങൾ പറഞ്ഞത് അപ്പോൾ അദ്ദേഹം ഇപ്പോൾ പെട്ടിരിക്കുന്ന വിവാദത്തെ പറ്റി നിങ്ങൾക്ക് വല്ലതും പറയാനുണ്ടോ..എന്നിങ്ങനെയും മറ്റൊരാൾ കമന്റ് ചെയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (14 minutes ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (36 minutes ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (51 minutes ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (1 hour ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (1 hour ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (1 hour ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (2 hours ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (2 hours ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (2 hours ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (2 hours ago)

തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...  (2 hours ago)

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ  (2 hours ago)

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു  (3 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends