'അമ്മ തകർന്ന് തരിപ്പണമായി...സിദ്ദിഖിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന ബാബു രാജിനെതിരെ വടിയെടുത്ത് സ്ത്രീകൾ..ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണം...

തലപ്പത്തിരിക്കുന്ന താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ഇനി മുന്നോട്ടുള്ള വഴി എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിലാണ് താരസംഘടനയായ അമ്മ. എല്ലാം ഭാഗത്തു നിന്നും വിമർശനങ്ങളുടെ ഒരു കെട്ടാണിപ്പോൾ അഴിഞ്ഞു വീണിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ അമ്മയ്‌ക്കെതിരെ നിലപാടെടുത്താൽ കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നേക്കും.പ്രമുഖ താരങ്ങൾക്കെതിരെ ഓരോ ദിവസവും ആരോപണങ്ങൾ ഉയർന്നതോടെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും മതിപ്പുള്ള താരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.
ബാബു രാജും പുറത്തുപോകണം...സിദ്ദിഖിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജ് പുറത്തുപോകണമെന്ന് ഒരു വിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ലൈംഗിക ആരോപണം നേരിടുന്ന എല്ലാ താരങ്ങളോടും വിശദീകരണം തേടണമെന്ന ആവശ്യവും അമ്മയിൽ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ പൃഥ്വിരാജ് മുന്നോട്ടു വച്ച 'വനിത നേതൃത്വം' എന്ന ആശയവും അമ്മയ്ക്ക് ഇപ്പോൾ പ്രയോഗിക്കാവുന്ന ഒന്നാണ്. സംഘടനയുടെ തലപ്പത്ത് ഈ സമയത്ത് വനിത നേതൃത്വം വരുന്നത് കൂടുതൽ ഗുണം ചെയ്‌തേക്കും. കൂടാതെ ടൊവിനോ തോമസ് മുന്നോട്ടുവച്ച തലമുറ മാറ്റമെന്ന ആശയവും സംഘടനയ്ക്ക് ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഗുണം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha
























