വഴി തടയരുത്; പ്രതികരിക്കാൻ സൗകര്യമില്ല; രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ തള്ളിമാറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായ മറുപടിയുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി അദ്ദേഹം സംസാരിച്ചു. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി.
എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ നേരത്തെയുള്ള പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും എന്നും രാവിലെ അദ്ദേഹം പ്രതികരിച്ചിരുന്നു;
ചോദ്യമുന്നയിച്ചപ്പോൾ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങൾ കോടതിയാണോ എന്നും അദ്ദേഹം ചോദിച്ചു.കോടതി പറയും എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.താൻ അമ്മയിൽ എത്ര കാലം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. അമ്മയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ അമ്മയിൽ നിന്നും ഇറങ്ങി വരുമ്പോൾ ചോദിക്കുക . എമ്മിന്റെ ഓപ്ഫീസിൽ നിന്നും ഇറങ്ങി വരുമ്പോൾ ഓഫിസിനെ സംബന്ധിച്ച കാര്യം ചോദിക്കണം.വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ വീടിന് സംബന്ധിച്ച കാര്യം ചോദിക്കണം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികണം.
https://www.facebook.com/Malayalivartha
























