രാജ്യത്തെ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സംസ്ഥാന പോലീസ് സേനയ്ക്ക് സാധിച്ചു; കാലോചിതമായ മാറ്റങ്ങളിലൂടെ സംസ്ഥാന പോലീസ് സേന ഉന്നതിയിലേക്ക് കുതിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കാലികമായ അടിസ്ഥാന- സാങ്കേതിക വികസന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സംസ്ഥാന പോലീസ് സേനയ്ക്ക് സാധിച്ചുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കൊല്ലം റൂറല്‍ ഓഫീസ് കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗത്തിലൂടെയും സദാ കര്‍മ്മനിരതരായ ഉദ്യോഗസ്ഥരുടെ സേവനത്തിലൂടെയും സംസ്ഥാനത്തെ ക്രമസമാധാന പാലനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ പൊതുജനത്തിനും പോലീസിനും ഇടയില്‍ നിലനിന്നിരുന്ന വിടവ് നികത്തുവാന്‍ സഹായകരമായി.
കാലമനുശാസിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇനിയും സേനയ്ക്ക് മുന്പോട്ട് പോകാന്‍ ആകണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള റെയിന്‍കോട്ട് വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്മാന് എസ് ആര് രമേശ്, വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, റൂറല്‍ എസ് പി സാബു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























