കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് വികസനമാണ് ആദ്യഘട്ടം ലക്ഷ്യമാക്കുന്നത്; സമഗ്ര കൊട്ടാരക്കര പദ്ധതി; സംസ്ഥാനത്തിനാകെ മാതൃകയാകണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രാദേശിക അടിസ്ഥാനത്തില്‍ വികസന പദ്ദതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കരയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കൊട്ടാരക്കരപദ്ധതി സംസ്ഥാനത്തിന് ആകെ മാതൃകയാകുന്ന തരത്തില്‍ വിവിധ വകുപ്പുക ളുടെയും ജനങ്ങളുടെയും ഏകോപനത്തോടെ നടപ്പിലാക്കാന്‍ സാധിക്കണമെന്ന് ധന കാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍.
സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, നെടുവത്തൂര്‍, എഴുകോണ്‍, കുളക്കട പഞ്ചായത്ത് തല ശില്പശാലകള് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രാദേശികമായ തനത് സാധ്യതകള്‍ കണ്ടെത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പരിപാടിയായി വികസിപ്പിക്കുകയാണ് ലക്ഷ്യം. കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് വികസനമാണ് ആദ്യഘട്ടം ലക്ഷ്യമാക്കുന്നത്.
വിവിധ സര്‍ക്കാര്‍-തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ ഏകോപനത്തോടെയാണ് ഇത് പൂര്‍ത്തീകരിക്കുക. പഞ്ചയാത്ത് അടിസ്ഥാനത്തില്‍ പ്രാദേശികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചു മുന്‍ഗണനാപട്ടിക തയ്യാറാക്കും. തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























