ജഗദീഷിന്റെ കടുംപിടുത്തം ; അമ്മയിലെ കൂട്ടരാജിയില്‍ കലാശിച്ചു...ബാബുരാജിനെ വെട്ടിയൊതുക്കി

ജഗദീഷെ നിങ്ങള്‍ ആണ് മലയാള സിനിമയിലെ ആണൊരുത്തന്‍. ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത പച്ചയായ മനുഷ്യന്‍. അമ്മ സംഘടനയില്‍ കൂട്ടരാജി നടന്നിരിക്കുന്നു. പുഴുക്കുത്തുകളെ പുറത്ത് ചാടിച്ച് പുതിയ മുഖമായ് ഈ സംഘടന വരും. അന്ന് ഈ സംഘടനയുടെ തലപ്പത്ത് ജഗദീഷ് നിങ്ങളുണ്ടാകണം. കാരണം സിനിമയെ ആരാധിക്കുന്ന സിനിമയെ നെഞ്ചോട് ചേര്‍ത്ത നിങ്ങളെ താരങ്ങളാക്കിയ ഒരു സമൂഹം ഉണ്ടിവിടെ. ആ സമൂഹത്തിന് മലാള സിനിമ തലഉയര്‍ത്തി നില്‍ക്കുന്ന്ത കാണണം.
ജഗദീഷിന്റെയും ഉര്‍വശിയുടേയും ശക്തമായ ഉറച്ച ശബ്ദം ഉയര്‍ന്നപ്പോഴാണ് സിദ്ദിഖ് രാജി വെച്ചത്. രഞ്ജിത്തിന് രാജി വെച്ചോടേണ്ടി വന്നത്. തുടര്‍ന്ന് താരരാജാവിന് രാജിവക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ പോരാടിയത് WCC എന്ന സംഘടനയും. സിദ്ദിഖ് ഔദ്യോഗിക പദവി രാജിവച്ചതിനാല്‍ ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനാണ് ജനറല്‍ സെക്രട്ടറിയുടെ ചുമതല. എന്നാല്‍ ബാബുരാജും വിവാദത്തില്‍ കുടുങ്ങി. ബാബുരാജ് രാജിവച്ചതുമില്ല.
ഇതോടെ പ്രതിഷേധം ശക്തമായി. ബാബുരാജും രാജിവയ്ക്കണമെന്നാണ് വൈസ് പ്രസിഡന്റ് ജഗദീഷ് എടുത്ത നിലപാട്. ബാബുരാജ് രാജിവച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് ജഗദീഷ് കടുപ്പിച്ചു. അങ്ങനെ ബാബു രാജിനും പദവി ഒഴിയേണ്ടി വന്നു. മുകേഷ്, സിദ്ധിഖ്, ബാബുരാജ്, ജയസൂര്യ എന്നിവരോട് സംഘടന വിശദീകരണംതേടുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവിടെയും ജഗദീഷിന്റെ നീക്കം. പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ 'അമ്മ'യ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നടന്‍ പൃഥ്വിരാജ് തിങ്കളാഴ്ച പറഞ്ഞിരുന്നു. സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് അന്വേഷണം നേരിടുകയെന്നതാണ് മര്യാദയുടെ ഭാഗമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതും ബാബുരാജിനെ ലക്ഷ്യമിട്ടായിരുന്നു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്ന സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുഖംനോക്കാതെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളേയും തൊഴിലവകാശങ്ങളേയും നിരാകരിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.സെറ്റില്‍ കാരവന്‍വരെ ഉപയോഗിക്കുന്ന താരങ്ങളുള്ള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും സുരക്ഷിതമായ താമസസൗകര്യങ്ങളും നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും വാദം ഉയര്‍ന്നു.സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്തുപറയാന്‍ കഴിയാത്ത നിലയിലുള്ള അടിമത്തമാണ് സിനിമാ മേഖലയില്‍ ഉള്ളത്.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാരെ ശിക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പൊതുസമൂഹം ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമ്മയുടെ തലപ്പത്ത് ആരോപണം നേരിടുന്നവര്‍ പാടില്ലെന്ന വാദം ശക്തമാണ്.
https://www.facebook.com/Malayalivartha
























