വെല്ലുവിളിച്ച രഞ്ജിത്തിന്റെ സകല സൂക്കേടും തീര്‍ത്തുകൊടുത്ത് ശ്രീലേഖ മിത്ര

രഞ്ജിത്തിന്റെ മാടമ്പിത്തരം പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്ത് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത് രാജിവച്ച ശേഷവും പോലീസില്‍ പരാതിക്കില്ലെന്നായിരുന്നു ബംഗാളി നടി വിശദീകരിച്ചത്. എന്നാല്‍ ആ നിലപാട് എടുത്ത നടിയെ അപമാനിക്കുകയും അവഹേളിക്കുകയുമായിരുന്നു രഞ്ജിത് പിന്നീട് ചെയ്തത്. ആരോപണം പരസ്യമായി നിഷേധിച്ച രഞ്ജിത് നടിയെ കോടതി കയറ്റുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് ശ്രീലേഖ ഒട്ടും വിട്ടുകൊടുക്കാതെ പോലീസില്‍ പരാതിപ്പെട്ടത്.
യഥാര്‍ത്ഥ സിപിഎം അനുഭാവിയാണ് ബംഗാളി നടി. അതുകൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അവരെ പോലും രഞ്ജിത്തിന്റെ രാജിക്ക് ശേഷമുള്ള ഓഡിയോ സന്ദേശം ഞെട്ടിച്ചു. അങ്ങനെ രഞ്ജിത്തിനെതിരെ പോലീസില്‍ പരാതിയും എത്തി. ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോര്‍ത്ത് പോലീസ് അതിവേഗ നടപടികള്‍ എടുത്തു. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗീക പീഡനത്തില്‍ കുടുങ്ങി അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിക്ക് ശേഷമായിരുന്നു രഞ്ജിത്തിന്റെ പടിയിറക്കം. ഈ രാജി എഴുതി വാങ്ങാന്‍ രഞ്ജിത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയവരും ഇനി കേസൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു. ഇത് രഞ്ജിത്തിനേയും അറിയിച്ചു.
അതിന് ശേഷവും ബംഗാളി നടിയെ രഞ്ജിത് പ്രകോപിപ്പിച്ചു. അതുകൊണ്ടാണ് ഇമെയിലില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ കേസെടുത്തത്. ഇനി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വരും. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്ക്കുന്ന പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും നിയമപരമായി തന്നെ സത്യം തെളിയിക്കുമെന്നും രഞ്ജിത് വിശദീകരിച്ചു. നടി പറഞ്ഞതില്‍ ഒരു ഭാഗം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് രാജി സമര്‍പ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ പ്രസ്താവനയാണ് പോലീസില്‍ കേസ് നല്കുന്നതിലേക്ക് ബംഗാളി നടിയെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























