മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി..നടിയുടെ അമ്മയോട് മോശമായി പെരുമാറി….

നടനും എംഎൽഎയുമായ മുകേഷിനെതിരെ മൂന്നാമതും ഗുരുതര ആരോപണം.ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടിൽ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പാണ് സംഭവമെന്നും അവർ അപ്പോൾ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ പറഞ്ഞു.ഇതിന് പിന്നാലെ ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേർത്തു. കൂടാതെ സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ചും നടി തുറന്ന് പറഞ്ഞു.. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലെങ്കിൽ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ വിച്ചു ഫോണിലൂടെ പറഞ്ഞു.
പ്രശസ്തരാായ കുറെ നായികമാർ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാർ ഇവിടെ എത്തി നിൽക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണെങ്കിൽ മാത്രമേ സിനിമയിൽ നിലനിൽക്കാൻ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും സന്ധ്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























