തല ഉയര്‍ത്തിപ്പിടിച്ച് WCC രംഗത്ത് ; പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിതെന്ന് പ്രഖ്യാപനം

അമ്മയിലെ പൊട്ടിത്തെറി പിന്നാലെ കൂട്ടരാജി. മോഹന്‍ലാലും ഗ്രൂപ്പും രാജിവെച്ചോടിയതിന് പിന്നാലെ WCC കളത്തിലേക്ക്. ഫെയ്സ്ബുക്കില്‍ നടികളുടെ കൂട്ടായ്മ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി കുറിപ്പ് പങ്കുവെച്ചത്.
'പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' എന്നാണ് സംഘടനയുടെ പോസ്റ്റിലുള്ളത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ഡബ്ല്യൂ.സി.സിയുടെ പ്രതികരണങ്ങളെല്ലാം വലിയ ചര്‍ച്ചയാവുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. അതിലെ ഏറ്റവും പുതിയ പ്രതികരണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് മോഹന്‍ലാല്‍ പത്രക്കുറിപ്പ് പുറത്തിറക്കിയത്. 'അമ്മ' ഭരണസിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞത്. 17 അം?ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇതിനൊപ്പം പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂ.സി.സി പോസ്റ്റ് പങ്കിട്ടത്.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് 'വിമന്‍ ഇന്‍ സിനിമാ കളക്ടീവി'ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. 2019 ഡിസംബര്‍ 31ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു.
ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha
























