കണ്ണീര്‍ക്കാഴ്ചയായി.... സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം പുത്തന്‍പറമ്പില്‍ പി.എസ്. മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. വൈകുന്നേരം എംസി റോഡില്‍ കാട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പമ്പിനു സമീപമായിരുന്നു അപകടം നടന്നത്.
ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ എത്തിയ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയെ തുടര്‍ന്ന് സ്കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരും റോഡിലേക്ക് വീണു. ഇതുവഴി എത്തിയ ആംബുലന്‍സില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടു.
ചിങ്ങവനം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസമുണ്ടായി. മനോജിന്റെ മൃതദേഹം ജില്ല ജനറല്‍ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്.
"
https://www.facebook.com/Malayalivartha
























