കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ... നിലവിളിച്ച് വീട്ടുകാര്‍.... പാലക്കാട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

നിലവിളിച്ച് വീട്ടുകാര്‍.... പാലക്കാട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗര്‍ കാരാത്ത് പടി ബാലന്റെ മകള്‍ ശ്രീപ്രിയയാണ് (20) മരിച്ചത്. കൂറ്റനാടിനടുത്ത് ന്യൂബസാറില്‍ വെച്ചാണ് സംഭവമുണ്ടായത്.
തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സില്‍ നിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ശ്രീപ്രിയയെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പട്ടാമ്പിയില്‍ നിന്ന് ചങ്ങരംകുളത്തേക്ക് പോകുകയായിരുന്ന പൊന്നാനി സ്വദേശിയുടെ കാറാണ് ഇടിച്ചത്. ഇടിച്ചശേഷം റോഡരികിലുള്ള കൊടിമരത്തില്‍ തട്ടിയാണ് കാര്‍ നിന്നത്. മാതാവ് ശ്രീലത. രണ്ടു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha
























