വടകരയില്‍ തെങ്ങില്‍നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു....

വടകരയില്‍ തെങ്ങില്‍നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.... മേമുണ്ട കൊയോത്ത് മീത്തല്‍ ഭാസ്കരനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് മേമുണ്ട ടൗണിന് സമീപത്തെ വീട്ടുപറമ്പിലാണ് സംഭവം നടന്നത്.
തേങ്ങയിട്ടശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വടകര ഗവ. ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഭാര്യ: ചന്ദ്രി (ബഡ്സ് സ്കൂള്‍ വില്യാപ്പള്ളി). മക്കള്‍: അഖില്‍, അരുണ്‍, അഞ്ജു.
https://www.facebook.com/Malayalivartha
























