അമ്മയെന്ന മഹത്തായ സംഘടന നശിച്ച ദിവസം; അമ്മ സംഘടനയെ തകർക്കാൻ ആഗ്രഹിച്ചവർക്ക് സന്തോഷത്തിൻ്റെ ദിനം; ഹൃദയ വേദനയോടെ മന്ത്രി കെ ബി ഗണേഷ് കുമാർ

അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള ഭരണസമിതി കൂട്ടരാജിവെച്ച വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. അമ്മയെന്ന മഹത്തായ സംഘടന നശിച്ച ദിവസമാണ് എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എനിക്ക് വ്യക്തി പരമായി വേദനയുണ്ട്.ഏറ്റവും ഹൃദ്യവേദന തോന്നിയ ദിവസമാണ് .
അമ്മ സംഘടനയെ തകർക്കാൻ ആഗ്രഹിച്ചവർക്ക് സന്തോഷത്തിൻ്റെയും ദിനമെന്നും മന്ത്രി മന്ത്രി പറഞ്ഞു .അമ്മ സംഘടന അവസാനിച്ചു എന്നും മോഹൻലാലും മമ്മൂട്ടിയും കൈപിടിക്കാതെ അമ്മ സംഘടന മുന്നോട്ട് പോകില്ല എന്നും മന്ത്രി പറഞ്ഞു.അത് നശിപ്പിക്കാൻ ആയിട്ട് കുറെ ആളുകൾ ആഗ്രഹിച്ചു അത് സാധിച്ചു .
അവർക്ക് സന്തോഷമുള്ള ദിവസമാണ് എന്നാൽ ഇതിൻറെ സ്ഥാപകരിൽ ഒരാളായി എനിക്ക് ഇത് ഏറ്റവും ദുഃഖകരമായ ദിവസമാണ്.ഞാൻ ഉൾപ്പെടെയുള്ളവർ കയ്യിൽ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായിഎനിക്ക് യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha
























