സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പടവെട്ടിയ നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം...

സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പടവെട്ടിയ നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161ാം ജയന്തിയാഘോഷിക്കുന്നു. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കെ.പി.എം.എസിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷം 28 മുതല്‍ സെപ്തംബര്‍ 16 വരെ നടക്കും.... വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ മന്ത്രി ഒ ആര് കേളു പുഷ്പാര്‍ച്ചന നടത്തി. ആന്റണിരാജു എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി വി ശിവന്‍കുട്ടി, എം വിജയകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കെപിഎംഎസ് നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് നേതാവ് രാമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരില്‍ വിവിധ പരിപാടികളോടെ ജയന്തി ആഘോഷം ആരംഭിച്ചു. അടുത്തമാസം 16 വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് വെങ്ങാനൂരില്‍ തുടക്കമിട്ടിട്ടുണ്ട്.
r
https://www.facebook.com/Malayalivartha
























