കൊല്ലം കടയ്ക്കലില്‍ ബസ് തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം....

കൊല്ലം കടയ്ക്കലില്‍ ബസ് തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസ് തട്ടി റോഡില്‍ വീണ 50കാരന് മുകളിലൂടെ ടിപ്പര്‍ കയറിയിറങ്ങി. കല്ലുതേരി സ്വദേശി സക്കീര്‍ ഹുസൈന് ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സക്കീര്‍ ഹുസൈന് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട് സക്കീര്‍ ഹുസൈന് ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. അമിത വേഗതയില്‍ പാഞ്ഞ വാഹനങ്ങളിടിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6 പേരാണ് മരിച്ചത്. കോട്ടയം മണിപ്പുഴയില്‍ എംസി റോഡില്‍ കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയും ചീറിപ്പാഞ്ഞുവന്ന പിക്കപ്പ് വാന്‍ ഇവരുടെ സ്കൂട്ടറില്‍ ഇടിച്ചാണ് മരിച്ചത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആണ് ഇവരുടെ സ്കൂട്ടറിനെ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചത്. പാലക്കാട് കൂറ്റനാട് ഇന്നലെ ഉച്ചയ്ക്ക് കാറിടിച്ചാണ് 19 വയസുള്ള ശ്രീപ്രിയ മരിച്ചത്. ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു.
https://www.facebook.com/Malayalivartha
























