മലയാള സിനിമയുടെ മുഖ്യതന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വയം പിൻമാറിയത് എന്തുകൊണ്ടാണ്..? ആ രഹസ്യം ഇതാ പരസ്യമാകുന്നു...അമ്മ പിരിച്ചു വിടാനുള്ള മോഹൻലാലിന്റെ തീരുമാനം ഉണ്ടായത്... ലഫ്റ്റനന്റ് കേണൽ പദവി തെറിക്കുമെന്ന സാഹചര്യത്തിൽ...
ഒരു സ്ഥാനമാനവും അത്രയെളുപ്പം കളഞ്ഞുകുളിക്കുന്നയാളല്ല മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും മലയാള സിനിമയുടെ മുഖ്യതന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വയം പിൻമാറിയത് എന്തുകൊണ്ടാണ് ? ആ രഹസ്യം ഇതാ പരസ്യമാകുന്നു.അമ്മ പിരിച്ചു വിടാനുള്ള മോഹൻലാലിന്റെ തീരുമാനം ഉണ്ടായത് അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നൽകിയ ലഫ്റ്റനന്റ് കേണൽ പദവി തെറിക്കുമെന്ന സാഹചര്യത്തിലാണെന്ന് ലാലുമായി അടുപ്പമുള്ളവരിൽ നിന്നും മനസിലാക്കുന്നു. അമ്മയുടെ തലപ്പത്ത് നിന്ന് എത്രയും വേഗം മാറി നിന്നില്ലെങ്കിൽ ലഫ്റ്റനന്റ് കേണൽ പദവി പോകുമെന്ന് ബി ജെ പി യുടെ ഉന്നത കേന്ദ്രങ്ങളിൽ നിന്നും മോഹൻലാൽ മനസിലാക്കി. ലഫ്റ്റനന്റ് കേണൽ പദവിയുടെ അധികാരത്തെയും മഹത്വത്തെയും കുറിച്ച് നന്നായി മനസിലാക്കിയിട്ടുള്ള മോഹൻലാലിന് ഇക്കാര്യം മനസിലാക്കിയപ്പോൾ ആ തീരുമാനം സ്വയം സ്വീകരിച്ചു. താൻ രാജിവയ്ക്കുന്നതോടൊപ്പം അമ്മയെ മൊത്തത്തിൽ പിരിച്ചു വിടാൻഅദ്ദേഹം തീരുമാനിച്ചത് തനിക്കെതിരെ ഉണ്ടാകാനിടയുള്ള എല്ലാ പ്രതിസന്ധികളും അവസാനിപ്പിക്കാൻ വേണ്ടിയാണ്. ലഫ്റ്റനന്റ് കേണൽ പദവിയിൽ ഇരിക്കുന്നയാൾ സ്ത്രീകളെ പീഡിപ്പിക്കുന്ന ഒരു സംഘടനയെ എന്ന് ആരോപണം വന്നാൽ അത് രാജ്യത്തിന് തന്നെ മോശമാകും. ഇനി സ്വയം ആരോപണം നേരിടേണ്ടി വന്നാലോ? ഒന്നും പറയാതെ പിൻമാറുന്നതാണ് ഉചിതമെന്ന് മോഹൻലാൽ കരുതിയെങ്കിൽ തെറ്റ് പറയാനാവില്ല. താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത് പൊട്ടിത്തെറിയുടെ വക്കിൽ നിന്നാണെന്ന് വാർത്തകൾ വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ‘അമ്മ’യ്ക്കുള്ളിൽ ഉയര്‍ന്ന അമർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെത്തന്നെ പിളർത്തിയേക്കും എന്ന സ്ഥിതി വന്നു ചേർന്നു.എന്നാൽ മോഹൻലാൽ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളു. അതിനു പകരം രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികൾ എത്തുകയായിരുന്നു. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. ‘അമ്മ’ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുെട നേതൃത്വത്തിലാവും. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് പറഞ്ഞത് റിപ്പോർട്ടിലെ കാര്യങ്ങൾ ‘ഒറ്റപ്പെട്ടത്’ എന്നായിരുന്നു. റിപ്പോർട്ട് പുറത്തുവരണമെന്നോ വേണ്ടെന്നോ തങ്ങൾക്ക് അഭിപ്രായമില്ലെന്നും സിദ്ദീഖ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് ജഗദീഷ് അതിനു വിരുദ്ധമായി സംസാരിച്ചു രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമല്ല എന്നും റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി ഉണ്ടാവണമെന്നും ജഗദീഷ് വ്യക്തമാക്കിയത് ‘അമ്മ’യ്ക്കുള്ളിലെ അടിയൊഴുക്കുകളുടെ സൂചനയായിരുന്നു. മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും അഭിപ്രായപ്പെട്ടത് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ വലിയ കുറവുകളുണ്ടെന്നാണ്. ഇതിനു തൊട്ടുപിന്നാലെയാണ് സിദ്ദീഖിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നതും അദ്ദേഹത്തിന്റെ രാജി ഉണ്ടാവുന്നതും. സമാനമായി, സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയും ഒഴിഞ്ഞിരുന്നു. ഇനി എന്ത് എന്ന ചോദ്യമുയർന്നതിനു പിന്നാലെയാണ് സംഘടനയുടെ എക്സിക്യുട്ടീവ് ചേരാനും പ്രതിസന്ധി ചര്‍ച്ച ചെയ്യാനും തീരുമാനമുണ്ടാകുന്നത്.സിദ്ദീഖ് ഒഴിഞ്ഞതിനു ശേഷം ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിന് എതിരെ കൂടി ആരോപണം ഉയർന്നതോടെ ‘അമ്മ’ കൂടുതൽ പ്രതിസന്ധിയിലായി. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും ‘അമ്മ’യ്ക്ക് വീഴ്ച പറ്റിയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ, ഇതേ അഭിപ്രായമുള്ളവർക്ക് പിന്തുണയേറി. ആരോപണം നേരിടുന്ന ബാബുരാജ് സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ പരസ്യമായി ആവശ്യപ്പെട്ടു. താൽക്കാലിക സെക്രട്ടറി പദവി പോലും ബാബുരാജ് വഹിക്കരുത് എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടി. ജഗദീഷ് സെക്രട്ടറിയാവണമെന്നും ഒരു വനിത ഈ പദവിയിലേക്കു വരട്ടെ എന്നും ചര്‍ച്ചകളുണ്ടായി. ഡബ്ല്യുസിസിയുടെ കാര്യത്തിലടക്കം അമ്മ ഭാരവാഹികൾ കൈക്കൊണ്ട ചില നിലപാടുകളോടും പല അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു.പലരും അതു പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ലെന്നു മാത്രം. അത്തരം വിയോജിപ്പുകളും എതിർപ്പുകളും ഇപ്പോൾ മറനീക്കി പുറത്തുവരികയും ചെയ്തു. നടിമാരടക്കം പലരും പരസ്യ പ്രതികരണങ്ങൾക്കു മുതിർന്നതും അതുകൊണ്ടുതന്നെ.എക്സിക്യുട്ടീവ് ചേരാൻ തീരുമാനിച്ചെങ്കിലും ഉടൻ ചേരുന്നതിൽ ഭരണസമിതിയിലെ ചില അംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു എന്നാണു വിവരം. യോഗ തീരുമാനമറിയിക്കാൻ മാധ്യമങ്ങളെ കാണേണ്ടിവരുമെന്നതായിരുന്നു കാരണം. അതേസമയം, എക്സിക്യൂട്ടിവ് വിളിക്കാൻ വൈകുന്നതിനെതിരെ ‘അമ്മ’ അംഗങ്ങൾക്കിടയിൽ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനെപ്പറ്റി ‘അമ്മ’യുടെ വാട്സാപ് ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടി വരുമെന്ന് പല അംഗങ്ങളും പറഞ്ഞതായാണ് സൂചന. തുടർന്നാണ് ഓൺലൈനിൽ യോഗം വിളിക്കാൻ തീരുമാനമുണ്ടായത്.സംഘടനയുടെ കെട്ടുറപ്പു നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് എന്നാണ് സൂചന. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഭരണസമിതിക്കെതിരെ വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞ് മോഹൻലാൽ രാജി തീരുമാനം അറിയിക്കുകയായിരുന്നു. അംഗങ്ങളും അതിനോടു യോജിച്ചു. ഇതോടെ ഭരണസമിതി മൊത്തത്തിൽ പിരിച്ചുവിടാൻ തീരുമാനം എടുക്കുകയായിരുന്നു. ഈ സമയത്ത് മോഹൻലാൽ സ്വയം രക്ഷ മാത്രമാണ് നോക്കിയത്. കാര്യം അറിയിക്കുമ്പോൾ മോഹൻലാൽ വികാരാധീനനായിരുന്നു എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിലൊരാൾ പറഞ്ഞത്. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പു നടക്കുമ്പോൾ ആരായിരിക്കും അധികാരത്തിൽ വരിക എന്നതാണ് ഇനി ചോദ്യം. മലയാള ചലച്ചിത്ര മേഖലയിലെ ഒട്ടേറെപ്പേരാണ് ലൈംഗികാരോപണം നേരിടുന്നതും കേസിൽ അകപ്പെട്ടിരിക്കുന്നതും. ‘അമ്മ’ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇനി വരുന്നവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇനി പ്രധാനം. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിർപ്പ് സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേർന്നത്. അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽപുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങളെന്ന് മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും എന്നാണ് അദ്ദേഹം പറഞ്ഞത്.പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളിൽ മലയാള സിനിമ ലോകവും അമ്മയും ആകെ ഉലഞ്ഞിരുന്നു. ഇന്നലെ എക്സിക്യൂട്ടീവ് ചേർന്നു വിഷയം ചർച്ച ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും ഇതു മാറ്റി വയ്ക്കുകയായിരുന്നു. ഏതുവിധത്തിൽ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വവും വിഷമിച്ചതോടെയാണു താൽക്കാലിക പരിഹാരമെന്ന നിലയിൽ രാജിയുണ്ടായത്. റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. തുടർന്ന് ഈ പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനുനേരെയും ആരോപണങ്ങൾ ഉയർന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലായിരുന്നു.മോഹൻലാൽ മുമ്പില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. തനിക്കെതിരെയും ആരോപണം ഉണ്ടാകാനിടയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു. എന്നാൽ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള മികവ് കാരണമാണ് മോഹൻലാൽ രക്ഷപ്പെട്ട് പോയത്. അമ്മയുടെ അധ്യക്ഷ പദവി അദ്ദേഹത്തെ സംബന്ധിച്ചടത്തോളം വലിയൊരു അടിസ്ഥാനമായിരുന്നു. അതില്ലാതായതോടെ മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ താരസംഘടനയായ അമ്മയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. . അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. സംഘടനയെ നശിപ്പിക്കാന്‍ കുറേ ആളുകള്‍ കാലങ്ങളായി ആഗ്രഹിക്കുന്നു. അത് സാധിച്ചുവെന്നും ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.'സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരില്‍നിന്ന് 50,000 രൂപ വീതം വാങ്ങി 1.5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. വ്യക്തിപരമായ വേദനയാണത്. മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും. ഒരുസംശയവും വേണ്ട. അതിന്റെ കാറ്റുപോയി. അത് നശിപ്പിക്കാന്‍ കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ച്, അവര്‍ സന്തോഷിക്കുന്ന ദിവസമാണിന്ന്', ഗണേഷ് കുമാര്‍ പറഞ്ഞു.
'മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട്? മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇനിയാര്‍ക്കും നയിക്കാന്‍ ഒക്കില്ല. ഉറപ്പിച്ചുപറയുകയാണ്', അദ്ദേഹം അഭിപ്രായപ്പെട്ടു.'എന്റെ മനസില്‍ ഹൃദയവേദനയുണ്ടായ ദിവസമാണിന്ന്. മോഹന്‍ലാലുമായി സംസാരിച്ചു. ഒഴിഞ്ഞുമാറി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാവട്ടെ ചേട്ടായെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു മഹാനടനെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. മോശമാണ്. മുഖ്യമന്ത്രി രണ്ടുമൂന്നുദിവസം മുമ്പ് സൂചിപ്പിച്ചതും അതുതന്നെയാണ്', മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇവര്‍ പറയുന്ന ആര് പ്രസിഡന്റായി വന്നാലും ഇതിനെ നിലനിര്‍ത്താന്‍ പറ്റില്ല. ഇന്നസെന്റിന്റെ ഇടവും വലവും മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുമായിരുന്നു. ഇനി പുതിയ ജനറേഷന്‍ വരട്ടേയെന്ന് പറയുമ്പോള്‍, ആരാണ് വരുന്നതെന്ന് നിങ്ങള്‍ കാണുക. ഇനി അതെങ്ങനെ എന്ന കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയാന്‍ പറ്റുകയുള്ളൂ', ഗണേഷ് കുമാര്‍ പറഞ്ഞു. ഇത് പൃഥ്വിരാജിനുള്ള ഗണേശിന്റെ മറുപടിയാണ്. മോഹൻലാൽ അമ്മയുടെ നേതൃത്വത്തിലുണ്ടായിരുന്നെങ്കിൽ നാളെ വേണ്ടപ്പെട്ടവർക്കെതിരെ ഉണ്ടാകാൻ സാധ്യതയുള്ള ആരോപണങ്ങൾ മോഹൻലാൽ ഇല്ലാതാക്കിയേനെ.പലർക്കും ഉണ്ടായിരുന്ന ഒരു തണലാണ് മോഹൻലാലിന്റെ വീഴ്ചയോടെ ഇല്ലാതായത്. എന്നാൽ ഇതിനെ ഒരു വീഴ്ചയായി മോഹൻലാൽ കരുതുന്നില്ല. രക്ഷപ്പെട്ടു എന്നു മാത്രം അദ്ദേഹം കരുതുന്നു.