വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം.. കുളിക്കാനായി ബാത്റൂമിൽ കയറി പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത് നിലയിൽ

മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.
ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമിൽ കയറിയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോൾ ബാത്റൂമിനുള്ളിൽ കൈ ഞരമ്പുകൾ മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്നാണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha
























