മുകേഷിനെ കുടുക്കി ചിന്ത ജെറോമിന്റെ പ്രസ്താവന ; കൊല്ലത്തു നിന്ന് അടിച്ചിറക്കണമെന്ന്

കൊല്ലത്ത് മുകേഷിനെ വീഴ്ത്തി എംഎല്‍എ കസേര പിടിക്കാന്‍ ചിന്ത ജെറോം പണിതുടങ്ങി. മുകേഷിനെ രാജിവെപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ വലിയ പ്രതിഷേധം നടക്കുമ്പോള്‍ ചിന്ത വന്നൊരു ബോംബ് പൊട്ടിച്ചു. ഇത് പിണറായി വിജയനേയും മുകേഷിനേയും തൂക്കി താഴെ അടിക്കുന്ന പ്രസ്താവന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായ് പെരുമാറിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ധര്‍മ്മജന്റെയും നടപടിയില്‍ പ്രതിഷേധിക്കുക. ഫേസ്ബുക്കില്‍ ചിന്തേച്ചി ഈ കുറിപ്പിട്ടതും തൊട്ടുതാഴെ ആദ്യം കൊല്ലത്തെ കോഴി എംഎല്‍എയെ രാജിവെപ്പിക്കാന്‍ പിണറായി വിജയനോട് പറ എന്നിട്ടാകാം പ്രതിഷേധം.
ഇതോടെ മുകേഷ് വിഷയം ചര്‍ച്ചയാക്കാന്‍ സമൂഹത്തിന് ഇട്ടുകൊടുത്തിരിക്കുകയാണ് ചിന്ത ജെറോ. കൊല്ലത്ത് ചിന്തേച്ചിക്ക് ഒരു എതിരാളി ആയിരിക്കുന്നത് മുകേഷാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് ഘട്ടത്തില്‍ അത് മുകേഷ് തൂക്കി. അതിന്റെ കലിപ്പ് ചിന്തയ്ക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുകേഷ് തോക്കാന്‍ ആവോളം വഴി ഇട്ടുകൊടുത്തു ചിന്ത. ഇപ്പോള്‍ സര്‍ക്കാര്‍ മുകേഷിനെ സംരക്ഷിക്കുന്നു. അതും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളം കത്തി നില്‍ക്കുമ്പോള്‍. മുകേഷിന്റെ രാജിക്കായ് മുറവിളി ഉയരുമ്പോള്‍ തന്നെ വേണം ചിന്തയുടെ പോസ്റ്റ്. ആര്‍ക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ. കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കസേര കിട്ടുമെന്ന വ്യാമോഹമാണ് ചിന്തയ്ക്ക്.
പോസ്റ്റിന് താഴെ ട്രോളിക്കൊണ്ടാണ് കമന്റ്. എന്റെ പൊന്നു മാഡം. അല്പം കോമണ്‍ സെന്‍സ് ഉപയോഗിച്ചു ഈ സമയത്തു എങ്കിലും ഒന്ന് മിണ്ടാതെ ഇരിക്ക്. പ്ലീസ്. സേവ് മുകേകഷ് സഖാവ്. പ്രതിഷേധ പരിപാടികള്‍ മുകേഷേട്ടന്‍ ഉദ്ഘാടിക്കും. മുകേഷിന്റെ കാര്യം പരിഗണിക്കേണ്ടെ തീവ്രത തെളിയിച്ച സഖാവ് മുകേഷ് ന് ഒരു പൊന്നാട കൂടി അണിയിക്കണം. അപ്പൊ ഈ മുകേഷിനെതിരെ പ്രതികരിക്കാന്‍ പാടില്ലേ അയാളില്‍ നിന്നും പീഡനം നേരിട്ടു എന്നും ഏതോ ഒരു നടിയുടെ വീട്ടില്‍ നിന്നും അടികിട്ടി ഓടി ഓടി എന്നും കേട്ടല്ലോ ഹോ അയാള്‍ സിപിഎം ആണലോ അപ്പൊ സംരക്ഷിക്കേണ്ടേ. ഞങ്ങളുടെ കൊല്ലം എംഎല്‍എ മുകേഷ്. അദ്ദേഹത്തെ പറ്റി 2 വാക്ക്.. പ്ലീസ്.മുകേഷും, ഗണേഷും രഞ്ജിത്തും സഹ നാടികളോട് കാട്ടികൂട്ടിയ ലീലാവിലാസങ്ങളില്‍ അഭിമാന പുളകിതരാവുക. തുടങ്ങി പൊങ്കാല.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണമില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൃത്രിമം കാട്ടിയത് ആരെ രക്ഷിക്കാനെന്ന ചോദിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. സര്‍ക്കാരിന്റെ ഒളിച്ചുകളിയെ തുടര്‍ന്നാണ് എല്ലാവരും വഷളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടി്‌ച്ചേര്‍ത്തു.
സിനിമ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനുള്ള കാരണവും സര്‍ക്കാരാണ്. എത്രയോ നല്ല മനുഷ്യരാണ് സിനിമയിലുള്ളത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതു കൊണ്ടാണ് നിരപരാധികള്‍ പോലും അപമാനിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണം. പ്രതിപക്ഷത്തിന് സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഇപ്പോള്‍ ആരും മിണ്ടുന്നില്ല. സാംസ്‌കാരിക മന്ത്രിയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമെ മറുപടി പറയൂസതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനോട് പ്രതിപക്ഷം 5 ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അതിന് മറുപടി നല്‍കിയെ മതിയാകൂവെന്നും ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്‌സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?
എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?
ഈ 5 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയില്‍ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ എടുക്കണം.
സി.പി.എമ്മിന്റെ എം.എല്‍.എയെ രക്ഷിക്കാന്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരെ തട്ടിമാറ്റിയത് സി.പി.എമ്മിന്റെ എം.എല്‍.എയെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇരകളെയും വേട്ടക്കാരെയം ഒന്നിച്ച് ഇരുത്തിയുള്ള സിനിമ കോണ്‍ക്ലേവ് അനുവദിക്കില്ല. മുകേഷ് രാജി വയ്ക്കണമോയെന്ന് അദ്ദേഹവും സി.പി.എമ്മും തീരുമാനിക്കട്ടെ. ആരെ ആരാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവരും അറിയുകയാണ്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഒന്നാം പ്രതിയായി മാറിക്കൊണ്ടിരിക്കുകയാണ്‌സതീശന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























