മലാള സിനിമയുടെ വല്യേട്ടന്മാര് എവിടെ ? സോഷ്യല്‍മീഡിയയില്‍ പൊങ്കാല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാദം കത്തിപ്പടര്‍ന്നതോടെ ഒളിച്ചോടിയ രണ്ട് നടന്മാരാണ് മോഹന്‍ ലാലും മമ്മൂട്ടിയും. എവിടെ താരരാജാക്കന്മാര് മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. പഞ്ച് ഡയലോഗൊക്കെ സിനിമയില്‍ മാത്രമേ ഉള്ളു. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണെന്ന് ഇരുവരും തെളിയിച്ചു. മലയാള സിനിമയുടെ തമ്പുരാക്കന്മാര് എന്നാണ് ഗീര്വാണമടി. മാളത്തിലൊളിച്ചവര്ക്ക് നേരെ വലിയ ട്രോളുകള്‍.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വിമര്‍ശത്തിന് ആക്കം കൂട്ടുന്നത്. പ്രതികരിക്കാതെയുള്ള കൂട്ടരാജിയിലൂടെ രണ്ടുപേരും സമര്‍ത്ഥമായി പ്രശ്നത്തില്‍ നിന്നും തടിയൂരിയെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.സംഭവം നടന്ന ശേഷം ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടും നിര്ജ്ജൂവമായിരിക്കുകയാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രത്യക്ഷത്തില്‍ പൂട്ടിയില്ലെങ്കിലും സ്ഥിതി സമാനമാണ്. ആശംസകളും സിനിമാ പ്രമോഷനുമൊക്കെയായി സജീവമായിരുന്ന അക്കൗണ്ടുകളില്‍ അപ്ഡേഷന് വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.
ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്. ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങള്‍ സിനിമ പ്രമോഷന് പോലും നടത്തിയിട്ടില്ല.നിലപാട് പ്രഖ്യാപിക്കാത്തതിലും ചെറിയൊരു പ്രതികരണം പോലും നടത്താത്തതിലും കടുത്ത വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേരെ ഉയരുന്നത്.ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകള്‍ക്ക് താഴെയാണ് വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്. 11 ദിവസമായി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നും കാണാനില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.
നിരവധി താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടും മലയാളത്തിന്റെ താര രാജക്കന്മാര് അതിനെ സംബന്ധിച്ച് ഒന്നും മിണ്ടുന്നില്ലയെന്നാണ് വിമര്‍ശനം.അമ്മയിലെ കൂട്ടരാജിക്ക് ശേഷം ഗണേഷ് കുമാര്‍ പ്രതികരിച്ച് രംഗത്തവന്നിരുന്നു.മോഹന്‍ലാലും മമ്മൂട്ടിയും മാറി നിന്നാല്‍ നയിക്കാന്‍ ആര്‍ക്കും കഴിയില്ലയെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.സംഘടന നശിച്ചു കാണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാം. താന്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യില്‍ നിന്നും കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.
നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരണവുമായി എത്തിയത്. പൃഥ്വിരാജ്,ഷമ്മി തിലകന്, ജയന് ചേര്‍ത്തല, രേവതി, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, രചന നാരായണന്‍കുട്ടി,ഇന്ദ്രന്‍സ്, ജോമോള്‍, ടൊവിനോ തുടങ്ങി നിരവധി താരങ്ങള്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നിട്ടുപോലും വല്ല്യേട്ടന്മാര് മിണ്ടാത്തതാണ് വ്യാപക വിമര്‍ശനത്തിന് വഴിവെക്കുന്നത്.
https://www.facebook.com/Malayalivartha
























