മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപിയില്‍ കടുത്ത അമര്‍ഷം

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വലിയ എതിര്‍പ്പ് ബി ജെ പിയില്‍ ഉയരുന്നു. സുരേഷ് ഗോപി സിനിമയിലെ ആരോപണവിധേയരെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപിയില്‍ കടുത്ത അമര്‍ഷം. പാര്‍ട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാന്‍ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല.
ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായികുന്നു. സുരേഷ് ഗോപി തന്റെ ഫോണ്‍ ക്യാമറയില്‍ മാധ്യമപ്രവര്‍ത്തകരെ ഷൂട്ട് ചെയ്ത്. തൃശൂരില്‍ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടല്‍. പക്ഷെ കേരളത്തിലാദ്യമായി ലോക്സഭയില്‍ ജയിച്ച ബിജെപി എംപി പിന്നീട് പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്.
മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്ന മീടു വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു. മുകേഷിന്റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാര്‍ട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കാന്‍ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാര്‍ട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വം എംപിയെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇന്നലെ എംപിയെ തള്ളി കെ സുരേന്ദ്രന് ഇന്ന് പ്രതികരിക്കാതെ ഒഴിഞ്ഞു.
പാര്‍ട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് അഭിനയിക്കാന്‍ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തില്‍ ദേശീയ നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ട്. ഡബിള്‍ റോളിന് പാര്‍ട്ടി അനുമതി ഉണ്ടാകാനിടയില്ല. സുരേഷ് ഗോപിയുടെ കാര്യത്തില്‍ ബിജെപി നേതൃത്വം കൈക്കുള്ളന്ന തീരുമാനത്തിനായി കാത്തിരിക്കുന്നു കേരള ഘടകം.
https://www.facebook.com/Malayalivartha
























