മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല.... റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്

മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല.... റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്.
പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാകുകയില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന് മുന്നോട്ട് വച്ചിട്ടുള്ളത്. നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന് പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























