വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം

വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.
പ്രദേശത്ത് സ്ഥായിയായ പുനരധിവാസം സംബന്ധിച്ച ആശയങ്ങള്‍ ചര്‍ച്ച ചെയ്യും. 23ന് ചീഫ് സെക്രട്ടറി വി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി ദുരന്തബാധിതര്‍, ജില്ലയിലെ ജനപ്രതിനിധകള്‍, രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ എന്നിവരുടെ അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ടായിരുന്നു.
ഒന്നാംഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ടപരി ഹാരവും ദുരന്തത്തിനിരയായവര്‍ താമസിക്കുന്ന വീടുകളുടെ മാസവാടകയും നല്‍കാനായി ധാരണയായിരുന്നു.
ദുരിതബാധിതര്‍ക്കായി സുരക്ഷിത മേഖലയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനമുള്ളത്. സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ ചേര്‍ന്ന് 500ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനമുണ്ട്. ബയോമെട്രിക്ക് സംവിധാനമുള്ള റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാക്കി ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ നഷ്ടപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ ഫീസീടാക്കാതെ വീണ്ടെടുക്കുകയും ചെയ്യും.
ഒന്നാംഘട്ട പുനരധിവാസം മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം എട്ട് ലക്ഷം കണ്ണുകള്‍,കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60%ല്‍ അധികം വൈകല്യമുള്ളവര്‍ക്ക് 3.25ലക്ഷം 40% മുതല്‍ 60%വരെ വൈകല്യമുള്ളവര്‍ക്ക് 1,24,000 രൂപ ) ദുരിതാശ്വാസനിധിയില്‍ നിന്നും വാടക ഇനത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 6,000 രൂപവരെ പ്രതീക്ഷിക്കുന്നത് .
"
https://www.facebook.com/Malayalivartha
























