അച്ഛന് തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ മര്‍ദനം കാരണമെന്നു കാണിച്ച് പോലീസില്‍ പരാതി നല്കി യുവതി

അച്ഛന് തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ മര്‍ദനം കാരണമെന്നു കാണിച്ച് പോലീസില്‍ പരാതി നല്കി യുവതി . വട്ടപ്പാറ വേങ്കുഴി, രാഹുല്‍ ഭവനില്‍ കെ.സതീശനാ(55)ണ് മരിച്ചത്.
മകളുടെ പരാതിയില്‍ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരുവിക്കര സ്വദേശി വിഷ്ണുവിനെതിരേ ഭാര്യ രഹനയാണ് പരാതി നല്‍കിയിരിക്കുന്നത്. രഹനയെ വിഷ്ണു നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നതു ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രിയോടെ വിഷ്ണുവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം നടത്തിയത്.
ഈ സംഭവം അറിയാതെ തന്നെ മര്‍ദിച്ചെന്ന് പോലീസില്‍ പരാതി നല്കാന് രഹന എത്തിയിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സതീശനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സതീശന്റെ ശരീരമാകെ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ . സതീശന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും വട്ടപ്പാറ സി.ഐ. ് പറഞ്ഞു. പരേതയായ മണിയമ്മയാണ് സതീശന്റെ ഭാര്യ. ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha
























