വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റ് സാധ്യത; ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത; ത. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത

വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റ് സാധ്യത. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത.ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യുന മർദ്ദം നാളെ രാവിലെയോടെ വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്നു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യത.ചുഴലിക്കാറ്റായി മാറിയാൽ പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന എന്ന പേരിലറിയപ്പെടും.
മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ വരും മണിക്കൂറിൽ നിലവിലെ ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത.
കേരളത്തിൽ ന്യുന മർദ്ദത്തിന്റെ ശക്തി / സഞ്ചാര പാതക്ക് അനുസരിച് എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ ഇടത്തരം / ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത.
https://www.facebook.com/Malayalivartha
























