Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല: കേഡലിന് 5 വർഷത്തിന് ശേഷം ഇനി വിചാരണ കാലം...

29 AUGUST 2024 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

തലസ്ഥാന ജില്ലയിലെ നന്തൻകോട് ബെയിൽസ് കോംപൗണ്ടിൽ നടന്ന കൂട്ടക്കൊലക്കേസിൽ ഏക പ്രതിയും 2018 മുതൽ മാനസിക ചികിത്സയിൽ (മെൻ്റൽ അസൈലത്തിൽ) (mental asylam) കഴിഞ്ഞിരുന്നയാളുമായ കേഡൽ ജീൻസൻ രാജയ്ക്ക് 5 വർഷത്തിന് ശേഷം ഇനി വിചാരണ കാലം ( പർവ്വം). നവംബർ 13 ന് സാക്ഷി വിസ്താര വിചാരണ തുടങ്ങും. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. നവംബർ 13 മുതൽ ഡിസംബർ 10 വരെയായി ഔദ്യോഗിക - സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാൻ ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. പരാതിക്കാരനടക്കം സാക്ഷിപ്പട്ടികയിലെ ആദ്യ മൂന്നു സാക്ഷികൾ നവംബർ 13 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. പ്രതിയെ നവംബർ 13 ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഹാജരാക്കണം.

പഠനം പൂർത്തിയാക്കാത്തതിന് വീട്ടുകാർ അവഗണിച്ചതിൽ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തിൽ നിന്ന് വേർപെടുന്നത് കാണാനായി ആസ്ട്രൽ പ്രൊജക്ഷൻ ചെകുത്താൻ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓൺലൈനിൽ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്. സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാൻ പ്രാപ്തനാണെന്ന കേഡലിൻ്റെ മാനസിക അവസ്ഥാ റിപ്പോർട്ട് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. കേഡലിൻ്റെ മാനസിക അവസ്ഥാ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ ഏജൻസി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ്. കേസിലെ ഏക പ്രതിയായ കൊല്ലപ്പെട്ട ഡോക്ടറുടെ മകൻ കേഡൽ ജീൻസൺരാജ യുടെ റിമാൻ്റ് കാലാവധി ആണ് കോടതി ദീർഘിപ്പിച്ചത്. വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡൽ സമർപ്പിച്ച വിടുതൽ ഹർജി കോടതി 2023 സെപ്റ്റംബർ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. കേഡലിൻ്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും സപ്ലിമെൻററി റിപ്പോർട്ട് കാലതാമസം വരുത്താതെ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു. പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജ വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാൽ തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡൽ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള കേഡലിൻ്റെ ജാമ്യ അപേക്ഷയും കോടതി തള്ളി.

മികച്ച സൈക്കാട്രി ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിൻ്റെ വിശവിവരം ഹാജരാക്കാൻ പ്രതിഭാഗത്തിന് കോടതി അനുമതി നൽകി. അത് വരെ പ്രതി ഇൻ പേഷ്യൻ്റായി ഇപ്പോൾ തുടരുന്ന പേരൂർക്കട ഊളൻപാറ മെൻ്റൽ ഹെൽത്ത് സെൻ്ററിലെ കിടത്തി ചികിത്സ തുടരാനും കോടതി ഉത്തരവിട്ടു. കാലവിളംബം വരുത്താതെ തുടരന്വേഷണം പൂർത്തിയാക്കി സപ്ലിമെൻ്ററി റിപ്പോർട്ട് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കോടതി വീണ്ടും കേഡലിൻ്റെ ജയിൽ നടത്തയെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട്  വിളിച്ചു വരുത്തിയ ശേഷമാണ് കുറ്റവിമുക്തനാക്കൽ ഹർജിയിൽ കോടതി ഉത്തരവ് പ്രസ്താവിച്ചത്. മെഡിക്കൽ റിപ്പോർട്ടിൽ കോടതി നേരിട്ട് അന്വേഷണം നടത്തിയിരുന്നു.

 

 

കേഡൽ വിചാരണ നേരിടാൻ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെൻറൽ ഹെൽത്ത് സെൻറർ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചാണ് കേഡൽ കുറ്റവിമുക്തനാക്കൽ ഹർജി ഫയൽ ചെയ്തത്. കോടതി നേരിട്ടു നടത്തിയ അന്വേഷണത്തിൽ താൻ വിചാരണ നേരിടാൻ യോഗ്യനല്ലെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റിൻ്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേഡലിൻ്റെ ഹർജി. കൊലക്കേസ് വിചാരണ നേരിടാൻ പ്രാപ്തനല്ലാത്ത ചിത്ത രോഗിയാണോയെന്ന മെഡിക്കൽ റിപ്പോർട്ടിൽ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.

 

കേഡലിന് മെഡിക്കൽ ഇൻസാനിറ്റിയോ (ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്രം) അതോ ലീഗൽ ഇൻസാനിറ്റിയോ (ചിത്ത രോഗം മാറിയോയെന്ന നിയമപരമായ അന്വേഷണത്തിലുള്ള തീർപ്പ് കൽപ്പിക്കൽ) ആണ് മെഡിക്കൽ എക്സ്പെർട്ട് മൊഴിയുടെയും മറ്റു സാഹചര്യങ്ങൾ പ്രകാരം കോടതി പരിശോധിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരമാണ് പ്രതികളുടെ ചിത്തഭ്രമ ആരോപണ ഹർജികളിൽ കോടതി തീർപ്പുകൽപ്പിക്കുന്നത്. ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്ര പ്രകാരമുള്ള മെഡിക്കൽ ഇൻസാനിറ്റിയിൽ നിന്ന് മാറ്റം വന്നുവോയെന്ന അവസ്ഥയാണ് കോടതി അന്വേഷിക്കുന്നത്.

 

 

കേഡലിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി കോടതി ഒരു മാസം മുമ്പ് രേഖപ്പെടുത്തിയിരുന്നു. കേഡൽ വിചാരണ നേരിടാൻ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെൻറൽ ഹെൽത്ത് സെൻറർ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് കോടതി അന്വേഷണം നടത്തിയത്.. കേഡൽ സാക്ഷിമൊഴികൾ കേട്ട് മനസ്സിലാക്കാൻ പ്രാപ്തനല്ലെന്നും വിചാരണ നേരിടാൻ യോഗ്യനല്ലെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഉറച്ച് കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് മൊഴി നൽകി.

കേഡലിൻ്റെ ആശുപത്രി റിമാൻ്റ് വീണ്ടും നീട്ടി. മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) പേരൂർക്കട ഊളൻപാറ മെൻറൽ ഹെൽത്ത് സെൻറർ സൂപ്രണ്ട് തലസ്ഥാനവിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് നിജസ്ഥിതി അറിയാൻ കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഡോക്ടറെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കൽ വിദഗ്ധരടങ്ങുന്ന മെഡിക്കൽ ബോർഡിൻ്റെ പരിശോധനക്കയക്കുമെന്ന് കോടതി വ്യക്തമാക്കി. കേഡലിൻ്റെ ആശുപത്രി റിമാൻ്റ് വീണ്ടും നീട്ടി കോടതി ഉത്തരവായി.

 

 

കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കേഡൽ ജീൻസെൻ രാജയുടെ മെഡിക്കൽ ട്രീറ്റ്മെൻ്റ് റെക്കോർഡും (മാനസിക ആരോഗ്യ ചികിത്സാ രേഖകൾ) മെൻ്റൽ ഹെൽത്ത് സെൻറർ സൂപ്രണ്ടിൻ്റെ റിപ്പോർട്ടും ജൂൺ 2 ന് ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതി വിചാരണ നേരിടാൻ യോഗ്യനാണോയെന്ന റിപ്പോർട്ട് സമർപ്പിക്കാനുള്ള കോടതി ഉത്തരവ് അനുസരിച്ചാണ് സൂപ്രണ്ട് പ്രതി വിചാരണക്ക് പ്രാപ്തനല്ലെന്ന് റിപ്പോർട്ട് ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കൽ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കൽ രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയിൽ കോടതി നടപടികൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

 

 

കൂടാതെ ചിത്ത രോഗിയായ പ്രിസണർ കേസ് ഡിഫെൻറ് ചെയ്യാൻ പ്രാപ്തനാണെന്ന റിപ്പോർട്ട് വന്നാൽ ജയിൽ ഐ ജിയുടെയും തടവുപുള്ളിയെ പാർപ്പിച്ചിരുന്ന മെൻറൽ അസൈലത്തിലെ സന്ദർശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടർനടപടി കൈക്കൊള്ളുക. തെളിവെടുപ്പിൽ വിചാരണക്ക് പ്രതി മാനസിക , ശാരീരിക യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനൽ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതൽ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.

 

 

വീഡിയോ കോൺഫറൻസിലൂടെ 2021 ൽ റിമാൻ്റ് കാലാവധി ദീർഘിപ്പിക്കവേ മുൻ ജഡ്ജി മിനി. എസ്. ദാസിൻ്റെ ചോദ്യത്തിന് മറുപടിയായി മെൻറൽ ഹെൽത്ത് സെൻ്ററിലെ തൻ്റെ ചികിത്സ മാർച്ച് 29 ന് ഏറെക്കുറെ പൂർത്തിയായതായി കേഡൽ ബോധിപ്പിച്ചു. തുടർന്നാണ് കോടതി രേഖകൾ ഹാജരാക്കാനും പ്രൊഡക്ഷൻ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാൻ്റ് പ്രതിയെ ഫെബ്രുവരി 24 ന് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടിരുന്നു. പ്രതി കോടതി നടപടികൾ മനസിലാക്കി വിചാരണ നേരിടാൻ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു. 2018 ലെ പോലീസ് കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേൾക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരിൽ കേൾക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്താൻ ഉത്തരവിട്ടത്.

 

 

കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീൻ പദ്മയുടെ പേർക്ക് അവിവാഹിതനായ സഹോദരൻ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാൽ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേർക്കാക്കി പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരൻ ജോസ് സമർപ്പിച്ച സിവിൽ കേസിൽ കേഡലിനെ എക്‌സ് പാർട്ടിയാക്കി തിരുവനന്തപുരം മുൻസിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സഹോദരൻ അവിവാഹിതനായതിനാൽ തലസ്ഥാന നഗരിയിൽ തന്റെ പേർക്കുള്ള ഏഴ് സെൻറ് പുരയിടവും വീടും തന്നെ സ്നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്ററാക്കി നൽകിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവർക്ക് സ്വത്തുക്കളിൽ പിന്തുടർച്ച അവകാശം ലഭിക്കില്ല. അതിനാൽ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയൽ ചെയ്തത്. ധനാഢ്യരും എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോടികൾ വില മതിക്കുന്ന ഭൂസ്വത്തുക്കൾ ഉള്ള ഡോക്ടർ ദമ്പതികളുടെ സ്വത്തു വകകൾ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോൾ കൈവശം വച്ചനുഭവിച്ചു വരുന്നത്.

2017 ഏപ്രിൽ 5 ബുധനാഴ്‌ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡൽ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീൻ പദ്മ , മകൾ ഡോ. കരോലിൻ , ഡോ. ജീൻപദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഒന്നാം നിലയിൽ കണ്ടെത്തുകയായിരുന്നു.

 

 

 

മൂന്നു പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡൽ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയിൽ വിദേശത്ത് വച്ച് ചെകുത്താൻ സേവ പഠിച്ചതായും ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താൻ പഠനം പൂർത്തിയാക്കാത്തതിന് മാതാപിതാക്കൾ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതിൽ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃത്യത്തിനുപയോഗിച്ച മഴു ഓൺലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തിൽ കലർത്തി കുടുബാംഗങ്ങൾക്ക് കേഡൽ നൽകിയിരുന്നു. എന്നാൽ ഭക്ഷണം കഴിച്ച അവർ ഛർദ്ദിച്ചതിനാൽ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടൽ ഭക്ഷണത്തിൽ നിന്നുള്ള ഫുഡ് പോയിസൺ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎൽ തീയറ്റർ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂർ റോഡിൽ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയിൽ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു. കൃത്യ വീട്ടിൽ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കേഡൽ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം ഡമ്മി കത്തിച്ചതായും പോലീസ് റിപ്പോർട്ടുണ്ട്.

 

 

 

ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിര്യെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉച്ച ഭക്ഷണം താൻ മേശയിൽ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരിൽ പിതാവ് രാജ തങ്കം അൽപം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകൾക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവർ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാർക്ക് മുകളിലത്തെ നിലയിൽ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡൽ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡൽ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.

രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോൾ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡൽ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവൻ ജോസ് പോലീസിന് മൊഴി നൽകിയിരുന്നു. അവ വിദേശ  കമ്പനികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയിൽ ഇയാൾ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാൾ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാൻ കേഡൽ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡൽ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡൽ ട്രെയിൻ മാർഗ്ഗം ചെന്നൈക്ക് പോയി.എന്നാൽ പത്ര ദ്യശ്യ മാധ്യമങ്ങളിൽ തന്റെ ചിത്രം സഹിതം വാർത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു.

അതേ സമയം കേഡൽ ക്രിമിനൽ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന് 2018 ൽ മെഡിക്കൽ റിപ്പോർട്ടുണ്ട്. കേഡൽ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. കോടതി നടപടികൾ മനസ്സിലാക്കാൻ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാൻ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കൽ റിപ്പോർട്ട് കോടതി 2018ൽ വിളിച്ചു വരുത്തിയത്. എന്നാൽ തുടർ ചികിത്സയിൽ പ്രതി പൂർണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാൻ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കൽ) , 201(തെളിവ് നശിപ്പിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി 2018 ലാണ് കുറ്റപത്രം സമർപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (14 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (30 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (44 minutes ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (59 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (2 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (3 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (4 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (6 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (6 hours ago)

Malayali Vartha Recommends