സി പി എം നിയമസഭാംഗം മുകേഷ് പീഡന കേസിൽ പ്രതിയായതിന് പിന്നാലെ, സുരേഷ് ഗോപിയെ കുടുക്കാൻ സി പി എം ശ്രമം തുടങ്ങി...വ്യത്തികെട്ട നീക്കം ചെറുക്കാൻ കേന്ദ്ര സർക്കാർ സുരേഷ് ഗോപിയുടെ സുരക്ഷ ഇരട്ടിയാക്കും...

മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇതുപരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാൽ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനിൽക്കേയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ കേസുനൽകിയത്.ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സുരേഷ് ഗോപിയുടെ പരാതിയിൽ കേന്ദ്രം വിശദാംശങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകൾക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തിൽനിന്ന് പോകുമ്പോഴാണ് താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം തേടി മാധ്യമ പ്രവർത്തകരെത്തിയത്. രാവിലെ അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളിൽ ചിലത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തള്ളിയിരുന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി പിറകേയെത്തിയതിൽ കുപിതനായി മന്ത്രി മാധ്യമപ്രവർത്തകർക്ക് നേരേ നീങ്ങി. മൈക്കുകൾ തള്ളിമാറ്റി കാറിൽക്കയറി. ‘‘എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ്’’ എന്നും അദ്ദേഹം കൈചൂണ്ടി പറയുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ ഉത്തരം പറയാൻ സൗകര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനലബ്ധിയിൽ ബി.ജെ.പി കേരള ഘടകത്തിന് വിയോജിപ്പുണ്ടായിരുന്നു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയത് പ്രധാനമന്ത്രി നേരിട്ടാണ്.
ഇതിൽ സംസ്ഥാന ബി ജെ പി നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ കേന്ദ്രം ഇത് ചെവിക്കൊണ്ടില്ല. സുരേഷ് ഗോപിയുടെ ബന്ധം പ്രധാനമന്ത്രിയുമായി നേരിട്ടാണ്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്.സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും സുരേഷ് ഗോപിയുണ്ടാക്കിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കേരളം കൈവിടാം എന്ന അവസ്ഥയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഉയർന്നു വന്നത്. ഇതാണ് പ്രധാനമന്ത്രിക്ക് ആവേശമായി മാറിയത്.കണ്ണന്താനം ഉൾപ്പെടെയുള്ളവർക്ക് രാജ്യ സഭാംഗത്വവും മന്ത്രിസ്ഥാനവും നല്‍കിയിട്ടും അതിന്റെ നേട്ടം പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നതാണ് നേതൃത്വത്തിന്റെ പരാതി. ന്യൂനപക്ഷങ്ങളെ ബി ജെ പിയിലേക്ക് അടുപ്പിക്കാനും കണ്ണന്താനം വഴി കഴിഞ്ഞിട്ടില്ല. നിഷ്പക്ഷ സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സുരേഷ് ഗോപിയില്‍ ബി ജെ പിയുടെ പ്രതീക്ഷ. കുമ്മനത്തിനു മന്ത്രി സ്ഥാനം നിഷേധിച്ചത് അദ്ദേഹത്തിനുള്ള സമൂഹ ബന്ധം മനസിലാക്കിയിട്ടാണ്. കുമ്മനം തലസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. അദ്ദേഹത്തിന് ഗവർണർ പദവി പോലും പിന്നീട് നൽകിയില്ല. പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും എം പി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും അതിനുള്ള അവസരം പാർട്ടി നൽകിയില്ല. വെള്ളാപ്പള്ളിയും ജോർജും ബി ജെ പി യെ നശിപ്പിച്ചു എന്ന ധാരണയിലാണ് പാർട്ടി നേതൃത്വം .പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നതിനെ പാർട്ടി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലുള്ള ഉപദേശകർ അത്തരം വിമർശനങ്ങളെ തൃണവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലം പാർട്ടി ശരിക്കും അനുഭവിച്ചു. എം പി എന്ന നിലയിൽ സുരേഷ് ഗോപി തിരുവനന്തപുരത്തെ കല്ലിയൂർ പഞ്ചായത്തിനെ ദത്തെടുത്തിരുന്നു. നിരവധി പദ്ധതികളാണ് അദ്ദേഹം ഇവിടെ നടപ്പിലാക്കിയത്. സംസ്ഥാനത്തെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ പിന്തുടരുന്നുണ്ട്.. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുകളും പരിശോധിക്കുന്നത്. കോടികളുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ സഖാക്കൾക്കുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളിൽ പോലും പല സഖാക്കൾക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളിൽ സഖാക്കൾക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാൽ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാൽ ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികൾ വലവിരിച്ചതോടെ നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടാൻ സഖാക്കൾ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി . കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്.അങ്ങനെ അയ്യന്തോൾ ബാങ്കും ചിത്രത്തിലെത്തിക്കഴിഞ്ഞു.തിരുവനന്തപുരത്തെ കണ്ടല ബാങ്കും കുരുങ്ങി . സുരേഷ് ഗോപി കളി തുടങ്ങിയിട്ടേയുള്ളു. കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലല്ലോ.അതിനിടയിലാണ് താരത്തെ തളർത്താൻ സി പി എം ലക്ഷ്യമിടുന്നത്. ഇക്കാര്യം മനസിലാക്കിയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്. ഒരു കാരണവശാലും സുരേഷ് ഗോപിയെ ബലി കൊടുക്കാൻ കേന്ദ്രം തയ്യാറല്ല. മാധ്യമപ്രവർത്തകക്കെതിരെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഇത് സി പി എം നിർദ്ദേശാനുസരണമായിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇതേ സംഭവം ആവർത്തിക്കാൻ ഇടയുണ്ടെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. തോളിൽ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന്മധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ഇതേ പെരുമാറ്റം ബിജെപി നേതാവിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് പറയുന്നത്.. ഇതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റി. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് ചോദിച്ചെങ്കിലും അതൊരു വിശദീകരണം മാത്രമാണെന്നും ഏറ്റുപറച്ചിലായി കാണാൻ കഴിയില്ലെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. കൂടാതെ സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.താൻ നേരിട്ട മോശം പെരുമാറ്റത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക അറിയിച്ചു. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്‌മെന്റും അറിയിച്ചു.മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.''ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കമെന്ന് തന്നെയാണ് എന്റെയും എന്റെയും അഭിപ്രായം,'' സുരേഷ് ഗോപി പറഞ്ഞു.നിയമനടപടി ഉൾപ്പെടെ എല്ലാ തുടർനീക്കങ്ങൾക്കും മാനേജ്‍മെന്റിന്റെ പിന്തുണയുണ്ടാകുമെന്ന് മാധ്യപ്രവർത്തക ജോലി ചെയ്യുന്ന മീഡിയവൺ അറിയിച്ചിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും പത്രപ്രവർത്തക യൂണിയനും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെ യു ഡബ്ല്യു ജെ ചൂണ്ടിക്കാട്ടി.ഇതേ ചാനലിനോട് തൃശൂരിലും വിവാദമുണ്ടായത്. അതാണ് കേന്ദ്രസർക്കാർ ജാഗ്രതയിലായത്.https://www.facebook.com/Malayalivartha
























