കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന് മരിച്ചു....

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥന് മരണമടഞ്ഞു. മുപ്പായിപാടത്ത് വിദ്യാധരന്(63) ആണ് മരിച്ചത്. വിദ്യാധരന് അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
വീട്ടില്‍വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചികിത്സകള്‍ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂകയുള്ളൂ.
"
https://www.facebook.com/Malayalivartha
























