നടൻ സിദ്ദിഖ് പീഡനക്കേസിലെ റെക്കോർഡുകൾക്ക് പകർപ്പപേക്ഷയുമായി മജിസ്ട്രേട്ട് കോടതിയിൽ.... ഹോട്ടലിൽ ഒരേസമയം നടൻ സിദ്ധിഖും നടിയും ഉണ്ടായിരുന്നതിന് തെളിവ് അന്വേഷണ സംഘത്തിന്

ഇതിനിടെ തിരുവനന്തപുരത്തെ പാളയം മസ്ക്കറ്റ് നക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി നടൻ സിദ്ധിഖ് 18 കാരിയായ യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിക്ക് ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവ് ലഭിച്ചു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററിൽ ഒപ്പുവച്ച്, ആരെ കാണാനെന്ന വിവരവും രേഖപ്പെടുത്തിയ ശേഷമാണ് യുവതി മുറിയിലേക്ക് ചെന്നത്. സംഭവം നടന്ന സമയത്തെ ഹോട്ടൽ രജിസ്റ്റർ ലഭ്യമാക്കാൻ അന്വേഷണ സംഘം ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടിയുടെ പരാതിയിന്മേൽ, സിദ്ധിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചത്. ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നും നൽകിയ മൊഴി പോലീസ്.എഫ് ഐ ആറിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഇക്കാര്യം താൻ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടിയുടെ മൊഴിയിലുണ്ട്. 2016ൽ സിദ്ധിഖിന്റെ സിനിമയുടെ പ്രിവ്യു ഷോയ്ക്ക് പിന്നാലെയാണ് സംഭവം. തിരുവനന്തപുരം നിള തിയേറ്ററിലായിരുന്നു ഷോ. പ്രിവ്യൂ ഷോയിൽ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് അപേക്ഷ നൽകി.
ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ച നടി 27 ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിൽ വഴി പരാതി നൽകി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ദിഖിനെതിരെ ഐപിസി 376 (ബലാത്സംഗം), 506 ( ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. "
https://www.facebook.com/Malayalivartha
























