സങ്കടം അടക്കാനാവാതെ... കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു...

സങ്കടം അടക്കാനാവാതെ... കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്.
ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം നടന്നത്. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മംഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ 23ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്.
അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല് വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.
പിതാവ് ജോബി മാത്യ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ടെക്നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാര്‍ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍. സഹോദരന്: ജോയല്‍ ബേബി (സോഫ്റ്റ്വെയര് എന്‍ജിനീയര്‍). സംസ്കാരം ഇന്ന് വൈകുന്നേരം ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha
























