അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും... സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായി തുടരവേ വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനം...

അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും... സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായി തുടരവേ വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനം...
ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ 10 കോടി രൂപയ്ക്ക് മുകളില്‍ അടങ്കല്‍ തുക ഉള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കില്‍ മാറ്റി വയ്ക്കാനാണ് തീരുമാനമായത്. പദ്ധതി ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് ശ്രമമുള്ളത്.
മാറ്റി വയ്ക്കാന്‍ കഴിയാത്ത പദ്ധതികള്‍ 10 കോടിയ്ക്കു മുകളിലാണെങ്കില്‍ വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളില് ഈ പദ്ധതികളെല്ലാം നിര്‍ത്തണം. പത്ത് കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനം തുക മാത്രമേ ചെലവിടാന്‍ സാധിക്കൂ.
സാമ്പത്തിക വര്‍ഷത്തിന്റെ അഞ്ച് മാസം പിന്നിട്ടെങ്കിലും പണില്ലാത്തതിനാല്‍ പദ്ധതി വിഹിതത്തിലെ ചെലവ് തീരെ കുറഞ്ഞു. ഡിസംബര്‍ വരെ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറദിന കര്‍മ പരിപാടികളും മുടങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha
























