കെ.എസ്.ആര്.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം നടന്നത്.
ഡ്രൈവിങ് സീറ്റില്‍ കുടുങ്ങി പോയ കെ.എസ്.ആര്.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സിയും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
"
https://www.facebook.com/Malayalivartha
























