അതിശക്തമായ മഴ മുന്നറിയിപ്പ്..രണ്ടാമത്തെ ചുഴലിക്കാറ്റ് ആണ് രൂപപ്പെടാനുള്ള സാധ്യത മുന്നറിയിപ്പ്...ചുഴലിക്കാറ്റായി മാറുമ്പോൾ, പാകിസ്ഥാൻ നൽകിയ അസ്‌ന എന്ന പേരാകും നൽകുക...

കേരളത്തിലടക്കം അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. അറബിക്കടലിൽ ശക്തമായ മറ്റൊരു ചുഴലിക്കാറ്റാണ് രൂപം കൊണ്ട് ഇരിക്കുന്നത്. അത് ഏതൊക്കെ ഭാഗത്തേക്കാണ് ആഞ്ഞടിക്കാൻ പോകുന്നത് എന്നുള്ളത് കൃത്യമായി നിരീക്ഷിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിപ്പോൾ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് ആണ് രൂപപ്പെടാനുള്ള സാധ്യത മുന്നറിയിപ്പ് കേന്ദ്രം നൽകിയിരിക്കുന്നത്. ഗുജറാത്ത് തീരത്ത് വടക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അതേസമയം, ഇന്ത്യൻ തീരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗരാഷ്ട്ര-കച്ചിന് മുകളിൽ ആഴത്തിലുള്ള ന്യൂനമർദം വെള്ളിയാഴ്ചയോടെ വടക്കൻ അറബിക്കടലിലേക്ക് നീങ്ങും.ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങിയതായും ഭുജിന് ഏകദേശം 60 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ്, നലിയയിൽ നിന്ന് 80 കിലോമീറ്റർ വടക്കുകിഴക്കും പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 270 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതായും ഐഎംഡി അറിയിച്ചു.വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ 1964നു ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കുമിത്. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യൂന മർദ്ദം 30ന് രാവിലെയോടെ വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം.ചുഴലിക്കാറ്റായി മാറുമ്പോൾ, പാകിസ്ഥാൻ നൽകിയ അസ്‌ന എന്ന പേരാകും നൽകുക. മൺസൂൺ കാലത്ത് അറബിക്കടലിൽ ചുഴലിക്കാറ്റുകൾ അസാധാരണമാണ്.മൺസൂൺ ഡിപ്രഷനുകൾ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ തെക്കോട്ട് ചരിഞ്ഞുകിടക്കുന്നതിനാലും തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ശക്തമായ തടസ്സവും കാരണം ജൂൺ-സെപ്റ്റംബർ സീസണിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകളായി മാറാറില്ല.
തീവ്ര ന്യൂനമർദം പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കുകിഴക്കൻ അറബിക്കടലിലേക്കും കച്ചിനോടും അതിനോട് ചേർന്നുള്ള സൗരാഷ്ട്ര, പാകിസ്ഥാൻ തീരങ്ങളിലേക്കും നീങ്ങാനും സാധ്യതയുണ്ട്.വെള്ളിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് വടക്കുകിഴക്കൻ അറബിക്കടലിലൂടെ ഏതാണ്ട് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും.1961, 1964, 2022 വർഷങ്ങളിൽ അറബിക്കടലിൽ തീവ്ര ന്യൂനമർദങ്ങൾ ഉണ്ടായെങ്കിലും ചുഴലിക്കാറ്റായി വികസിച്ചില്ല. അതേസമയം, 1926, 1944, 1976 എന്നീ വർഷങ്ങളിൽ ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























