നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കുറ്റാരോപിതൻ ആയ പ്രമുഖ നടൻ നിഷ്കളങ്കനാണെണോ നിരപരാധിയാണെന്നോ ഈ നിമിഷം വരെയും വിശ്വസിക്കുന്നില്ല; അമ്മ എന്ന സംഘടനയ്ക്ക് ഇത്രമേൽ പേരുദോഷം ഉണ്ടാവാൻ ഉള്ള പ്രധാന ആസുര നായകരിൽ ഒരാൾ അയാളാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒരു കാര്യം വ്യക്തമായി പറഞ്ഞുക്കൊള്ളട്ടെ. WCC എന്ന സംഘടനയെ തള്ളിപ്പറയുന്നതിന് കാരണം പലതുണ്ട് എന്ന് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- അത് പല സമയത്ത് എഴുതിയിട്ടും ഉണ്ട്. അതിനർത്ഥം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കുറ്റാരോപിതൻ ആയ പ്രമുഖ നടൻ നിഷ്കളങ്കനാണെണോ നിരപരാധിയാണെന്നോ ഈ നിമിഷം വരെയും വിശ്വസിക്കുന്നില്ല എന്ന് തന്നെയാണ്. അമ്മ എന്ന സംഘടനയ്ക്ക് ഇത്രമേൽ പേരുദോഷം ഉണ്ടാവാൻ ഉള്ള പ്രധാന ആസുര നായകരിൽ ഒരാൾ അയാളാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. അതിനാൽ ദയവ് ചെയ്ത് "പേട്ടൻ " സംശുദ്ധൻ, വിശുദ്ധൻ എന്നൊന്നും കമന്റ് ചെയ്യരുത്. നല്ല 916 തിരുട്ട് മുതൽ ആണയാൾ. അയാളെ തിരിച്ചറിയാൻ വന്മരങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് ഈ സംഘടനയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.
ഈ സംഭവത്തിൽ അയാൾ അപരാധി ആണോ നിരപരാധി ആണോയെന്ന് നീതിപീഠം തീരുമാനിക്കട്ടെ. അത് വരേയ്ക്കും അയാൾ കുറ്റാരോപിതൻ ആണ്. അതിനാൽ തന്നെ അയാളെ നിരപരാധി എന്ന് കരുതുന്ന ഫാൻസിനെ പോലെ അയാളെ അപരാധി ആയി കാണുവാൻ അടുത്തൊരാൾക്കും അവകാശമുണ്ട്. നീതിപീഠം വിധിക്കും വരേയ്ക്കും അയാൾ എനിക്ക് അനഭിമിതൻ മാത്രമാണ്. ആ സംഭവത്തിന് ശേഷം ഇന്നേ വരെ അയാളുടെ ഒരു സിനിമ പോലും തിയേറ്ററിൽ പോയി കണ്ടിട്ടില്ല. കോടതി വിധി വരേയ്ക്കും കാണുകയും ഇല്ല. അത് എന്റെ പേഴ്സണൽ ചോയ്സ്.
അന്നും ഇന്നും എന്നും അവൾക്കൊപ്പം മാത്രമാണ്. അവൾ മാത്രമല്ല അവളെ പോലുള്ള ഒരുപാട് അവളുമാർക്കൊപ്പം !! മാധവിക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഡെറ്റോള്‍ ഇട്ടു ഒന്ന് കുളിച്ചുകഴിയുമ്പോഴേക്കും മാറാനുള്ളതേയുള്ളൂ ശരീരത്തില്‍ ഒരുവൻ വീഴ്ത്തുന്ന മാലിന്യം ..പക്ഷേ മനസ്സില്‍ ആഴത്തില്‍ വീഴ്ത്തിയ ആ വടുക്കളെ മായ്ക്കാൻ എന്തിനാണ് കഴിയുക ?? ശാരീരിക പീഡനം പോലെതന്നെ നോവിപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമാണ് മാനസികമായ പീഡനവും. വാക്കുകള്‍ കൊണ്ടുള്ള കൂട്ട ബലാല്‍സംഗം ഒരുവളെ ഏറെ തളര്‍ത്തുന്നു .ഈ നിമിഷം വരേയ്ക്കും അത് അവൾ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. എന്തിന് വേണ്ടി??
ആ ട്രോമ വളരെ വലുതാണ്. വാക്കുകളിലൂടെ അവളെ അപമാനിച്ചപ്പോൾ, ഇപ്പോഴും അപമാനിക്കുമ്പോൾ പൾസർ എന്ന ക്രിമിനലിനേക്കാൾ വളരെ വലിയ കൊടും പാതകികൾ ആവുന്നുണ്ട് നമ്മളിൽ പലരും. അവളിൽ നിന്നും തുടങ്ങിയ പോരാട്ടം പലരുടെയും പൊയ്മുഖങ്ങൾ തകർത്തു എന്നത് സത്യം. അവളെ മുന്നിൽ നിറുത്തി കളിക്കുന്ന തേർഡ് റേറ്റഡ് നാടകം ഉണ്ടെന്നതും സത്യം. പക്ഷേ അതിനേക്കാൾ ഒക്കെ പരമമായ സത്യം അന്ന് രാത്രി അവൾ നേരിട്ട പീഡനപർവ്വം തന്നെയാണ്. അത് കണ്ടില്ലെന്ന് നടിച്ച് കൊണ്ട് അവളെ ഇനിയും ക്രൂശിക്കരുത്!! , അവളെ ചേർത്തുപ്പിടിച്ചില്ലെങ്കിലും കല്ലെറിയാതെ ഇരിക്കാനുള്ള ഹൃദയശുദ്ധി എങ്കിലും ബാക്കി വയ്ക്കുക. കരഞ്ഞു തീർത്ത നോവുപ്പാടങ്ങൾക്കൊടുവിൽ അവൾക്ക് തല ഉയർത്തി നിൽക്കുവാൻ കഴിയുന്നത് അവളുടെ പോരാട്ടവീര്യം കൊണ്ടാണ്. എന്നും ഈ ചിരിയോടൊപ്പം തന്നെയാണ് .
https://www.facebook.com/Malayalivartha
























