വെെറലാവാൻ മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ...വായിൽ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം...ഉടനെ തന്നെ കുഴഞ്ഞു വീണു...ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം...
സോഷ്യൽ മീഡിയയിൽ വൈറലാവാൻ ഇന്ന് എന്തും കാണിച്ചുകൂട്ടാൻ തയ്യാറാണ് പുതിയ തലമുറ. പക്ഷെ അതൊക്കെ സ്വന്തം ജീവൻ തന്നെ പിന്നീട് അപകടത്തിൽ ആക്കുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുള്ളതാണ്. ഇപ്പോഴിതാ വെെറലാവാൻ മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. 20 കാരനായ ശിവരാജാണ് മരിച്ചത്. ശിവരാജിന്റെ പിതാവ് ഒരു പാമ്പുപിടിത്തക്കാരനാണ്. അദ്ദേഹത്തിന്റെ അടുത്തുനിന്ന് ശിവരാജ് പാമ്പിനെ പിടികൂടാൻ പരിശീലനം നേടിയിരുന്നു.
രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം അതിനൊപ്പം ശിവരാജ് ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടെ കൂടുതൽ വെെറലാവാനാണ് 20കാരൻ പാമ്പിന്റെ തല വായിലേക്ക് ഇട്ടത്. യുവാവ് പാമ്പിന്റെ തല വായിലിട്ട് പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഇതിനിടെ മൂർഖൻ ശിവരാജിന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയും ചെയ്തു. ചിലയിനം മൂർഖൻ പാമ്പുകൾക്ക് വിഷം ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകൾഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കും. ഈ വിഷം കണ്ണിൽ വീണാൽ കാഴ്ച തന്നെ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഉയർന്ന അളവിൽ അവയവങ്ങളിൽ വിഷം എത്തിയാൽ മരണം സംഭവിക്കാം.
https://www.facebook.com/Malayalivartha